യുവാവിനെ കൊലപ്പെടുത്താൻ ശ്രമം; ഗൂണ്ടാ സംഘത്തെ പിടികൂടി

gunda gang arrested

യുവാവിനെ നാടൻ ബോംബെറിഞ്ഞ് കൊല്ലാൻ ശ്രമിച്ച കേസിൽ ഗൂണ്ടാ സംഘം പിടിയിൽ. പെരുമ്പാവൂർ സ്വദേശികളായ കൊമ്പനാട് ക്രാരിയേലി മാങ്കുഴി വീട്ടിൽ ലാലു (25), കാലടി മാണിക്കമംഗലം തറിക്കുടത്ത് വീട്ടിൽ ശ്യാം (33) , വേങ്ങൂർ തുരുത്തി കാവിംകുടി വീട്ടിൽ വിഷ്ണു (24), വേങ്ങൂർ മുടക്കുഴ മറ്റേപ്പാടൻ വീട്ടിൽ ലിയോ (26) എന്നിവരാണ് പിടിയിലായത്.

Read Also : ഗൂണ്ടാ നേതാവ് പെരുമ്പാവൂർ അനസ് എൽജെപിയുടെ യുവജന വിഭാഗം ദേശീയ ജനറൽ സെക്രട്ടറി

ഇവരെ പിടികൂടിയത് റൂറൽ ജില്ലാ പൊലീസ് മേധാവി കെ കാർത്തിക് ഐപിഎസിന്റെ നേതൃത്യത്തിലുള്ള പ്രത്യേക സംഘമാണ്. യുവാക്കളിൽ നിന്ന് മാരകായുധങ്ങളും നാടൻ ബോംബും പിടിച്ചെടുത്തു. മൽപ്പിടുത്തത്തിലൂടെയാണ് പൊലീസ് ഗൂണ്ടാ സംഘത്തെ കീഴ്‌പ്പെടുത്തിയത്. യുവാക്കൾ ഇടുക്കിയിലേക്ക് കടക്കാൻ തയാറെടുക്കുന്നതിന് ഇടയിലായിരുന്നു പൊലീസ് നീക്കം.

എതിർ ചേരിയിൽപ്പെട്ട യുവാവിനെ അനുരഞ്ജന ചർച്ചയ്ക്ക് വിളിച്ച് വരുത്തിയാണ് സംഘം നാടൻ ബോംബെറിഞ്ഞ് കൊല്ലാൻ ശ്രമിച്ചത്. ഗുരുതരമായി പരുക്കേറ്റ യുവാവ് ചികിത്സയിൽ കഴിയുകയാണ്. പിന്നീട് ഒളിവിലായിരുന്ന സംഘം കോതമംഗലം പാലമറ്റത്തെ ഒരു റിസോർട്ടിലുണ്ടെന്ന് വിവരം ലഭിച്ചതിനെ തുടർന്നായിരുന്നു പൊലീസ് റെയ്ഡ്.

Story Highlights gundas arrested, perumbavoor

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top