Advertisement

കമന്ററി ബോക്സിലെ റെബൽ; ഹർഷ ഭോഗ്‌ലെക്ക് ഇന്ന് 59ആം പിറന്നാൾ

July 19, 2020
Google News 2 minutes Read
harsha bhogle birthday

ക്രിക്കറ്റ് കളിക്കാത്ത ക്രിക്കറ്റ് നിരീക്ഷകനാണ് ഹർഷ ഭോഗ്‌ലെ. ക്രിക്കറ്റിനോട് അദ്ദേഹത്തിനുള്ള ഒരേയൊരു ബന്ധം രണ്ടു വർഷം ഒരു സ്പോർട്സ് മാനേജ്മെന്റ് കമ്പനിയിൽ ജോലി ചെയ്തു എന്നത് മാത്രമാണ്. ക്ലബ് ക്രിക്കറ്റിനും താഴെ, തെരുവു ക്രിക്കറ്റുകൾ മാത്രം കളിച്ച, മനശാസ്ത്രത്തിലും കെമിക്കൽ എഞ്ചിനീയറിങ്ങിലും ബിരുദവും ഐഐഎമ്മിൽ നിന്ന് എംബിഎയ്ക്ക് തത്തുല്യമായ ബിരുദാനന്തര ബിരുദവുമുള്ള ഹർഷയുടെ കമന്ററി പ്രായം 29 വർഷമാണ്. ആ വർഷത്തിനിടയിൽ ഹർഷ ഭോഗ്‌ലെ എന്ന ബ്രാൻഡ് ഉണ്ടാക്കിയെടുത്ത കമൻ്ററി സംസ്കാരം തന്നെയാണ് അദ്ദേഹത്തിൻ്റെ പ്രത്യേകത. വളരെ ശ്രദ്ധയോടെ തെരഞ്ഞെടുത്ത് പറയുന്ന വാക്കുകളും ഏറെ കൃത്യമായ കണക്കുകൂട്ടലുകളും വിശകലനങ്ങളും അദ്ദേഹത്തിന് ഒട്ടേറെ ആരാധകരെ സമ്മാനിച്ചു.

Read Also : ഇനി ഒരു മടങ്ങിവരവ് ധോണിക്ക് ഉണ്ടാവില്ല; അത് അദ്ദേഹത്തിനു തന്നെ അറിയാം: ഹർഷ ഭോഗ്‌ലെ

കോക്കസുകൾക്ക് പിടി കൊടുക്കാതെ ക്രിക്കറ്റ് എന്ന ഗെയിമിനെ സ്നേഹിക്കാനും വിമർശിക്കാനും ഹർഷ ശ്രദ്ധിച്ചപ്പോൾ കമൻ്ററി ബോക്സിൽ ഉയർന്നത് ഒരു റെബലിൻ്റെ ശബ്ദമായിരുന്നു. ഇതേ കാരണം കൊണ്ടാണ് 2016ൽ ബിസിസിഐ ഹർഷയെ ഐപിഎൽ കമൻ്ററിയിൽ നിന്ന് നീക്കിയതും. ക്രിക്കറ്റ് കളിച്ചിട്ടില്ലാത്തവർക്കും മികച്ച ക്രിക്കറ്റ് നിരീക്ഷകനാവാൻ സാധിക്കും എന്ന ബോധവും അദ്ദേഹം ലോകത്തിനു കാണിച്ചു കൊടുത്തു. അതുകൊണ്ട് തന്നെയാണ് ക്രിക്കറ്റ് കളിച്ചിട്ടില്ലാത്ത ഹർഷയെ അത് ചൂണ്ടിക്കാട്ടി സഞ്ജയ് മഞ്ജരേക്കർ അവഹേളിച്ചതും. ക്രിക്കറ്റ് കളിച്ചവനെന്ന വരേണ്യബോധം മഞ്ജരേക്കറിലൂടെ ലൈവ് കമൻ്ററിയായി പുറത്തെത്തിയപ്പോൾ അത് അയാളുടെ അസഹിഷ്ണുതയായി ആരാധകർ കേട്ടു.

Read Also : ത്രീടിസി കപ്പ്; 24 പന്തിൽ 61 റൺസെടുത്ത് ഡിവില്ല്യേഴ്സ്; ഈഗിൾസിന് കിരീടം

ഋഷഭ് പന്തിനു മുന്നിൽ കണ്ണ് മഞ്ഞളിച്ചു പോയ ബിസിസിഐക്ക് മുന്നിൽ ‘സഞ്ജു, സഞ്ജു’ എന്ന് പലപ്പോഴും പറഞ്ഞതും ഹർഷ തന്നെയാണ്. സഞ്ജു സാംസണിൻ്റെ ആരാധകനാണ് താൻ എന്ന തോന്നലുണ്ടാക്കും വിധം പിശുക്കില്ലാതെ അയാൾ മലയാളി താരത്തെ പുകഴ്ത്തിയിരുന്നു. ഇങ്ങനെ ചെറുതും വലുതുമായ ഒട്ടേറെ കാരണങ്ങൾ കൊണ്ടു തന്നെയാണ് ഹർഷ ഭോഗ്‌ലെ ക്രിക്കറ്റ് ലോകത്ത് പകരം വെക്കാനാവാത്ത വ്യക്തിത്വമായി മാറുന്നതും.

ഹർഷ ഭോഗ്‌ലെക്ക് ക്രിക്കറ്റ് ലോകം ജന്മദിനാശംസകൾ നേർന്നു. സച്ചിൻ തെണ്ടുൽക്കർ, വിവിഎസ് ലക്ഷ്മൺ, അജിങ്ക്യ രഹാനെ തുടങ്ങിയ താരങ്ങളും ചെന്നൈ സൂപ്പർ കിംഗ്സ്, മുംബൈ ഇന്ത്യൻസ് തുടങ്ങിയ ഐപിഎൽ ടീമുകളും ഹർഷക്ക് ജന്മദിനാശംസകൾ നേർന്നു.

Story Highlights Harsha Bhogle birthday

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here