അഞ്ച് സുന്ദരികളുടെ കഥയുമായി പ്രിഗ്ലി തിംഗ്‌സ്; ട്രെയിലർ കാണാം

pregly things

അഞ്ച് യുവതികളുടെ കഥ പറയുന്ന പ്രിഗ്ലി തിംഗ്‌സ് വെബ് സീരിസിന്റെ ട്രെയിലർ പുറത്ത്. മലയാളത്തിൽ വെബ് സീരിസുകൾ പ്രക്ഷകരുടെ മനം കവരുന്നതിനിടെയിലാണ് പ്രിഗ്ലി തിംഗ്‌സും വരുന്നത്. കഴിഞ്ഞ ദിവസം പുറത്തിറങ്ങിയ സീരീസിന്റെ ട്രെയിലർ സമൂഹ മാധ്യമങ്ങളിൽ സൃഷ്ടിക്കുന്നത് മികച്ച അഭിപ്രായമാണ്.

വ്യത്യസ്തവും രസകരവുമാണ് സീരീസിന്റെ കഥ. പ്രമേയത്തിലെ വ്യത്യസ്തതയും ആവിഷ്‌കാരത്തിലെ മനോഹാരിതയുമെല്ലാം പ്രതിഫലിക്കുന്നുണ്ട് പ്രഗ്ലി തിങ്‌സിന്റെ ട്രെയ്‌ലറിൽ. കഴിഞ്ഞ ദിവസം മലയാളികളുടെ പ്രിയ താരങ്ങളായ അജു വർഗീസും വിഷ്ണു ഉണ്ണിക്കൃഷ്ണനും ചേർന്നാണ് വെബ്‌സീരീസിന്റെ ട്രെയ്‌ലർ പങ്കുവെച്ചത്.

Read Also : കണക്കിലെ കളികളും ജീവിതത്തിലെ കണക്കുകൂട്ടലുകളും; ശകുന്തളാ ദേവി ട്രെയിലർ കാണാം

അതിഥി ചിന്നു, എഞ്ചൽ തോമസ്, ജെസ്നി അന്ന ജോയ്, അന്ന ചാക്കോ, മേഘ ജെനിൻ, ശ്രീനാഥ് ബാബു എന്നിവരാണ് കേന്ദ്ര കഥാപാത്രങ്ങളായെത്തുന്നത്. പ്രിഗ്ലി തിംഗ്‌സ് ഒരുക്കുന്നത് ദിയ എന്റർടെയ്ൻമെന്റിന്റെ ബാനറിൽ എക്‌സ്‌ക്ലൂസിവ് ഒറിജിനൽസ് ആണ്. നിരവധി ഹ്രസ്വചിത്രങ്ങളിലൂടെ ശ്രദ്ധേയനായ വിശാഖ് നന്ദു സംവിധാനം നിർവഹിക്കുന്നു. ഈ സീരിസിന്റെ നിർമാതാവ് സൽജിത് ആണ്.

രഞ്ജിത്ത് സുരേന്ദ്രൻ ചിത്രസംയോജനവും ഛായാഗ്രഹണവും നിർവഹിക്കുന്നു. പാശ്ചാത്തല സംഗീതം നിർവഹിച്ചിരിക്കുന്നത് ഗോഡ്‌വിൻ ജിയോ സാബു. ഓഡിയോഗ്രാഫി ഗോപിക ഹരി, ക്രിയേറ്റീവ് ഡയറക്ടർ അമർ ജ്യോത്, പ്രോജക്ട് ഡിസൈനർ അലീന ജോർജ് എന്നിവരാണ് പ്രിഗ്ലി തിംഗ്‌‌സിന്റെ മറ്റ് പ്രധാന അണിയറപ്രവർത്തകർ. അരങ്ങിലും അണിയറയിലും ഒട്ടേറെ പുതുമുഖ പ്രതിഭകൾ ഒരുമിക്കുന്ന പ്രിഗ്ലി തിംഗ്‌സ് ഉടൻതന്നെ തന്നെ സ്ട്രീമിംഗ് തുടങ്ങും എന്ന് സംവിധായകൻ വിശാഖ് നന്ദു പറഞ്ഞു.

Story Highlights trailer, web series, pringly things

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top