കണക്കിലെ കളികളും ജീവിതത്തിലെ കണക്കുകൂട്ടലുകളും; ശകുന്തളാ ദേവി ട്രെയിലർ കാണാം

shakuntala devi movie trailer

ഹ്യൂമൻ കമ്പ്യൂട്ടർ ശകുന്തളാദേവിയുടെ ജീവിതകഥ പറയുന്ന ശകുന്തളാ ദേവി എന്ന സിനിമയുടെ ട്രെയിലർ പുറത്ത്. ആമസോൺ പ്രൈം വീഡിയോ ഇന്ത്യ പുറത്തുവിട്ട ട്രെയിലർ സമൂഹമാധ്യമങ്ങൾ ഏറ്റെടുത്തു കഴിഞ്ഞു. ഈ മാസം 31ന് ആമസോൺ പ്രൈം വീഡിയോയിലൂടെയാണ് സിനിമ പുറത്തിറങ്ങുക.

Read Also : ശകുന്തള ദേവിയായി വിദ്യാ ബാലൻ; ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്ത്

ശകുന്തള ദേവിയുടെ ജീവിതത്തിൻ്റെ നേർക്കാഴ്ച ചിത്രം പറയുന്നുണ്ടെന്ന സൂചനയാണ് ട്രെയിലർ നൽകുന്നത്. പള്ളിക്കൂടത്തിൽ പോയി പഠിക്കുന്നതല്ല, പള്ളിക്കൂടത്തിൽ പോയി അവരെ പഠിപ്പിക്കുന്നതാണ് ശകുന്തളാ ദേവിയുടെ കുട്ടിക്കാലമെന്ന വിവരണം ട്രെയിലറിൽ കാണാം. ഗിന്നസ് റെക്കോർഡ്, മനുഷ്യ കമ്പ്യൂട്ടർ, വിവാഹം, ദാമ്പത്യ ജീവിതം, മകളുമായുള്ള പ്രശ്നങ്ങൾ എന്നിങ്ങനെ ശകുന്തളാ ദേവിയുടെ ജീവിതത്തിൻ്റെ എല്ലാ വശങ്ങളും സിനിമയിൽ പ്രതിപാദിക്കപ്പെടുന്നുണ്ടെന്ന് ട്രെയിലർ സൂചിപ്പിക്കുന്നു.

ശകുന്തളാ ദേവിയായി വിദ്യാ ബാലനാണ് വേഷമിടുന്നത്. ജിഷു സെൻഗുപ്ത, സാന്യ മൽഹോത്ര തുടങ്ങിയവരും ചിത്രത്തിൽ എത്തുന്നു. അനു മേനോൻ്റെ സംവിധാനത്തിൽ സോണി പിക്ചേഴ്സ് ആണ് സിനിമ നിർമിക്കുന്നത്.

Read Also : ഒടിടി പ്ലാറ്റ് ഫോം റിലീസിംഗിൽ തിയറ്റർ ഉടമകൾ അനാവശ്യ വിവാദങ്ങൾ സൃഷ്ടിക്കുകയാണെന്ന് നിർമാതാവ് സിയാദ് കോക്കർ

1929 നവംബർ 4ന് ബാംഗ്ലൂരിലാണ് ശകുന്തളാ ദേവിയുടെ ജനനം. പൂജാരിയാകാൻ വിസമ്മതിച്ച ശകുന്തളാ ദേവിയുടെ പിതാവ് സർക്കസിൽ ചേർന്ന് ട്രപ്പീസ് കളിക്കാരനും മജീഷ്യനുമായി മാറി. മകൾക്ക് മൂന്നു വയസ് പ്രായമായപ്പോഴേ അവളുടെ സംഖ്യകളുമായുള്ള ചങ്ങാത്തം അദ്ദേഹം മനസ്സിലാക്കിയിരുന്നു. ആറാം വയസ്സിൽ മൈസൂർ യൂണിവേഴ്സിറ്റിയിൽ തൻ്റെ കഴിവുകൾ ശകുന്തളാ ദേവി പ്രദർശിപ്പിച്ചു. 1944ൽ ഇരുവരും ഇംഗ്ലണ്ടിലേക്ക് പോയി. സ്വവർഗാനുരാഗിയായ ഒരാളെയാണ് ശകുന്തളാ ദേവി വിവാഹം കഴിച്ചിരുന്നത്. 60കളുടെ മധ്യത്തിൽ പരിതോഷ് ബാനർജിയെ വിവാഹം കഴിച്ച ശകുന്തളാ ദേവി 79ൽ വിവാഹ മോചനം നേടി. 2013 ഏപ്രിൽ 21നാണ് ഇവർ മരണപ്പെട്ടത്.

Story Highlights shakuntala devi movie trailer

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top