മഹാരാഷ്ട്രയിൽ കൊവിഡ് രോഗികളുടെ എണ്ണം മൂന്നു ലക്ഷം കടന്നു

മഹാരാഷ്ട്രയിൽ കൊവിഡ് രോഗികളുടെ എണ്ണം മൂന്നു ലക്ഷം കടന്നു. 14 ദിവസം കൊണ്ടാണ് രോഗികളുടെ എണ്ണം രണ്ട് ലക്ഷത്തിൽ നിന്ന് മൂന്നു ലക്ഷത്തിലേക്ക് എത്തിയത്. ഇതിനു പുറമേ സംസ്ഥാനത്ത് 8348 പുതിയ കേസുകളും 144 പേർ മരിക്കുകയും ചെയ്തു.

3,00,937 പേർക്കാണ് ഇതുവരെ രോഗം സ്ഥിരീകരിച്ചത്. മരണസംഖ്യ 11,596 ആയി. അതിനിടെ മുംബൈയിൽ രോഗികളുടെ എണ്ണം ഒരു ലക്ഷം കടന്നു. 1186 കേസുകൾ കൂടി റിപ്പോർട്ട് ചെയ്തതോടെ ആകെ രോഗബാധിതരുടെ എണ്ണം 1,00,350 ആയി. പൂനെയിൽ രോഗവ്യാപനം രൂക്ഷമാകുകയാണ്. 24 മണിക്കൂറിനിടെ 2538 കേസുകൾ കൂടി റിപ്പോർട്ട് ചെയ്തതോടെ, പൂനെയിലെ ആകെ രോഗികളുടെ എണ്ണം അര ലക്ഷം കടന്നു.

Story Highlights covid patients, Maharashtra, crossed three lakh

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top