തിരുവനന്തപുരം സ്വർണക്കടത്ത് കേസ്; മുൻ ഐടി സെക്രട്ടറി എം.ശിവശങ്കറിന് ചോദ്യം ചെയ്യാൻ എൻഐഎ അനുമതി തേടി

തിരുവനന്തപുരം സ്വർണക്കടത്ത് കേസുമായി ബന്ധപ്പെട്ട് മുൻ ഐടി സെക്രട്ടറി എം.ശിവശങ്കറിന് ചോദ്യം ചെയ്യാൻ എൻഐഎ അനുമതി തേടി. ശിവശങ്കറിന് കള്ളക്കടത്തിനെപ്പറ്റി അറിവുണ്ടായിരുന്നതായാണ് വിലയിരുത്തൽ. സാങ്കേതിക, സാഹചര്യ തെളിവുകൾ എൻഐഎക്ക് ലഭിച്ചതായാണ് വിവരം.

സ്വർണക്കടത്ത് കേസിൽ പ്രതിയായ സരിത്തിന്റെ മൊഴിയിൽ എം ശിവശങ്കരനുമായി ബന്ധപ്പെട്ട നിർണായക വിവരങ്ങൾ ലഭിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് എം.ശിവശങ്കറിന് ചോദ്യം ചെയ്യാൻ എൻഐഎ അനുമതി തേടിയത്.

സ്വർണം കടത്തിയ ദിവസങ്ങളിൽ പ്രതികളും ശിവശങ്കരനും ഫോണിൽ ബന്ധപ്പെട്ടു. കേസിൽ കൂടുതൽ ഉദ്യോഗസ്ഥർ നിരീക്ഷണത്തിൽ. തിരുവനന്തപുരത്തെ പരിശോധനയിൽ പല ഉന്നത ഉദ്യോഗസ്ഥർക്കെതിരെയും തെളിവുകൾ കണ്ടെടുത്തു. പലരും സ്വർണക്കടത്ത് പ്രതികളുടെ ആതിഥ്യം സ്വീകരിച്ചതായും വിവരം ലഭിച്ചിട്ടുണ്ട്. ഇവരുടെ ഫോൺ കോൾ വിവരങ്ങൾ, വിദേശ യാത്രാ രേഖകൾ എന്നിവ പരിശോധിക്കുന്നു.

കഴിഞ്ഞ ശനിയാഴ്ചയാണ് എൻഐഎ സംഘം ബാംഗ്ലൂരിൽവച്ച് സ്വപ്‌ന സുരേഷിനെയും സന്ദീപിനെയും എൻഐഎ സംഘം ഇരുവരേയും അറസ്റ്റ് ചെയ്തത്. തുടർന്ന് ഞാറാഴ്ചയാണ് ഇവരെ കൊച്ചിയിലെത്തിച്ചത്.

Story Highlights thiruvananthapuram gold smuggling, NIA, question, M sivasankaran

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top