20 പ്രദേശങ്ങൾ കൂടി ഹോട്ട് സ്‌പോട്ട് പട്ടികയിൽ

HOTSPOT

സംസ്ഥാനത്ത് ഇന്ന് 20 പ്രദേശങ്ങളെക്കൂടി കൊവിഡ് ഹോട്ട് സ്‌പോട്ടുകളായി പ്രഖ്യാപിച്ചു. തൃശൂർ ജില്ലയിലെ തൃക്കൂർ (കണ്ടൈയ്ൻമെന്റ് സോൺ വാർഡ് 7, 8, 12, 13), പൂമംഗലം (2, 3), വള്ളത്തോൾ നഗർ (10), വരവൂർ (10, 11, 12), ചൂണ്ടൽ (5, 6, 7, 8), പഞ്ചാൽ (12, 13), കൊല്ലം ജില്ലയിലെ കരവാളൂർ (എല്ലാ വാർഡുകളും), പനയം (എല്ലാ വാർഡുകളും), കൊട്ടാരക്കര മുൻസിപ്പാലിറ്റി (എല്ലാ വാർഡുകളും), ചടയമംഗലം (എല്ലാ വാർഡുകളും), കോട്ടയം ജില്ലയിലെ ചങ്ങനാശേരി മുൻസിപ്പാലിറ്റി (31, 33), കാഞ്ഞിരപ്പള്ളി (18), കോട്ടയം മുൻസിപ്പാലിറ്റി (46), എറണാകുളം ജില്ലയിലെ കാലടി (8), കുമ്പളം (2), തിരുവനന്തപുരം ജില്ലയിലെ കൊല്ലയിൽ (9), നെല്ലനാട് (7), കണ്ണൂർ ജില്ലയിലെ എരമംകുറ്റൂർ (11), വയനാട് ജില്ലയിലെ പടിഞ്ഞാറേത്തറ (1, 16), ഇടുക്കി ജില്ലയിലെ നെടുങ്കണ്ടം (3) എന്നിവയാണ് പുതിയ ഹോട്ട് സ്‌പോട്ടുകൾ.

Read Also : കൊവിഡ് കാലത്തെ പൊതുഗതാഗതം: യാത്രക്കാരും വാഹന ജീവനക്കാരും ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ [24 Explainer]

ഒരു പ്രദേശത്തെ ഹോട്ട് സ്‌പോട്ടിൽ നിന്നും ഒഴിവാക്കിയിട്ടുണ്ട്. തൃശൂർ ജില്ലയിലെ അന്നമനട (വാർഡ് 7,8) എന്ന പ്രദേശത്തെയാണ് കണ്ടൈൻമെന്റ് സോണിൽ നിന്നും ഒഴിവാക്കിയത്. നിലവിൽ ആകെ 337 ഹോട്ട് സ്‌പോട്ടുകളാണ് ഉള്ളത്.

അതേസമയം സംസ്ഥാനത്ത് ഇന്ന് 794 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. തിരുവനന്തപുരം ജില്ലയിൽ 182 പേർക്കും, കോഴിക്കോട് ജില്ലയിൽ 92 പേർക്കും, കൊല്ലം ജില്ലയിൽ 79 പേർക്കും, എറണാകുളം ജില്ലയിൽ 72 പേർക്കും, ആലപ്പുഴ ജില്ലയിൽ 53 പേർക്കും, മലപ്പുറം ജില്ലയിൽ 50 പേർക്കും, പാലക്കാട് ജില്ലയിൽ 49 പേർക്കും, കണ്ണൂർ ജില്ലയിൽ 48 പേർക്കും, കോട്ടയം ജില്ലയിൽ 46 പേർക്കും, തൃശൂർ ജില്ലയിൽ 42 പേർക്കും, കാസർഗോഡ് ജില്ലയിൽ 28 പേർക്കും, വയനാട് ജില്ലയിൽ 26 പേർക്കും, ഇടുക്കി ജില്ലയിൽ 24 പേർക്കും, പത്തനംതിട്ട ജില്ലയിൽ 3 പേർക്കുമാണ് ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. എറണാകുളം ജില്ലയിൽ ജൂലൈ 16ന് മരണമടഞ്ഞ സിസ്റ്റർ ക്ലെയറിന്റെ (73) പരിശോധനഫലവും ഇതിൽ ഉൾപ്പെടുന്നു. ഇതോടെ മരണം 43 ആയി.

ഇന്ന് രോഗം സ്ഥിരീകരിച്ചവരിൽ 148 പേർ വിദേശ രാജ്യങ്ങളിൽ നിന്നും 105 പേർ മറ്റ് സംസ്ഥാനങ്ങളിൽ നിന്നും വന്നതാണ്. 519 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. അതിൽ 24 പേരുടെ സമ്പർക്ക ഉറവിടം വ്യക്തമല്ല. തിരുവനന്തപുരം ജില്ലയിലെ 170 പേർക്കും, കൊല്ലം ജില്ലയിലെ 71 പേർക്കും, എറണാകുളം ജില്ലയിലെ 59 പേർക്കും, കോഴിക്കോട് ജില്ലയിലെ 44 പേർക്കും, കോട്ടയം ജില്ലയിലെ 38 പേർക്കും, പാലക്കാട് ജില്ലയിലെ 29 പേർക്കും, ആലപ്പുഴ ജില്ലയിലെ 24 പേർക്കും, തൃശൂർ ജില്ലയിലെ 22 പേർക്കും, കണ്ണൂർ ജില്ലയിലെ 15 പേർക്കും, ഇടുക്കി ജില്ലയിലെ 14 പേർക്കും, മലപ്പുറം ജില്ലയിലെ 13 പേർക്കും, കാസർഗോഡ് ജില്ലയിലെ 11 പേർക്കും, വയനാട് ജില്ലയിലെ 7 പേർക്കും, പത്തനംതിട്ട ജില്ലയിലെ 2 പേർക്കുമാണ് സമ്പർക്കത്തിലൂടെ രോഗം ബാധിച്ചത്.

Story Highlights covid, coronavirus

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top