കോഴിക്കോട് മെഡിക്കൽ കോളജിൽ ഏഴ് ഡോക്ടർമാർ അടക്കം 24 പേർ ക്വാറന്റീനിൽ

കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ ഡോക്ടർമാർ അടക്കം 24 പേർ ക്വാറന്റീനിൽ. ഏഴ് ഡോക്ടർമാർ ഉൾപ്പെടെയാണ് നിരീക്ഷണത്തിൽ പോയത്. കോഴിക്കോട് മെഡിക്കൽ കോളജ് സൂപ്പർ സ്‌പെഷ്യാലിറ്റി വിഭാഗത്തിലെ നഴ്‌സിന് കൊവിഡ് സ്ഥിരീകരിച്ചതിന് പിന്നാലെയാണ് നടപടി.

Read Also :രാജ്യത്ത് ഏറ്റവും കൂടുതൽ കൊവിഡ് കേസുകൾ റിപ്പോർട്ട് ചെയ്യുന്ന ആദ്യ അഞ്ച് സംസ്ഥാനങ്ങളിൽ മൂന്നും ദക്ഷിണേന്ത്യയിൽ

ഡോക്ടർമാർക്ക് പുറമേ പതിനാറ് സീനിയർ നഴ്‌സുമാർ, ഒരു നഴ്‌സിംഗ് അസിസ്റ്റന്റ് എന്നിവരും നിരീക്ഷണത്തിൽ പോയി. സൂപ്പർ സ്‌പെഷ്യാലിറ്റി വിഭാഗത്തിലെ നഴ്‌സിന് ഇന്നലെയാണ് കൊവിഡ് സ്ഥിരീകരിച്ചത്. രണ്ട് ദിവസങ്ങൾക്ക് മുൻപ് രോഗലക്ഷണങ്ങൾ പ്രകടിപ്പിച്ചതിനെ തുടർന്ന് ഇവരെ ഹോസ്റ്റലിൽ നിരീക്ഷണത്തിലാക്കിയിരുന്നു. കൊവിഡ് സ്ഥിരീകരിച്ചതോടെ കൊവിഡ് കെയർ സെന്ററിലേക്ക് മാറ്റുകയായിരുന്നു. ക്വാറന്റീനിലിരിക്കെ ഇവർക്ക് ഭക്ഷണം നൽകിയ രണ്ട് പേരെയും നിരീക്ഷണത്തിലാക്കിയിട്ടുണ്ട്. ഇവരുടെ സമ്പർക്ക പട്ടിക തയ്യാറാക്കാനുള്ള നടപടി ആരോഗ്യ വകുപ്പ് അധികൃതർ ആരംഭിച്ചു.

Story Highlights Coronavirus, Kozhikode medical college

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top