കൊവിഡ്; പത്തനംതിട്ടയില്‍ ആദ്യഘട്ടമായി സിഎഫ്എല്‍ടിസികളില്‍ 6500 ബെഡുകള്‍ ക്രമീകരിക്കും: ജില്ലാ കളക്ടര്‍

കൊവിഡ് ഫസ്റ്റ് ലൈന്‍ ട്രീറ്റ്‌മെന്റ് സെന്ററുകള്‍ക്കായി (സിഎഫ്എല്‍ടിസി) കണ്ടെത്തിയ കെട്ടിടങ്ങളുടെ പ്രവര്‍ത്തനം പൂര്‍ത്തീകരിച്ച് 23ന് ഉള്ളില്‍ ഏകദേശം 6500 ബെഡുകള്‍ ക്രമീകരിക്കാനാകുമെന്ന് ജില്ലാ കളക്ടര്‍ പി.ബി. നൂഹ്. കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതിനായി സംസ്ഥാന സര്‍ക്കാര്‍ നിയോഗിച്ചിട്ടുള്ള എസ്. ചന്ദ്രശേഖറിന്റെ സാന്നിധ്യത്തില്‍ കളക്ടറേറ്റില്‍ നടത്തിയ വീഡിയോ കോണ്‍ഫറന്‍സില്‍ സംസാരിക്കുകയായിരുന്നു കളക്ടര്‍.
ജില്ലയിലെ എല്ലാ പഞ്ചായത്തുകളിലും 100 ബെഡുകള്‍ വീതവും എല്ലാ നഗരസഭകളിലും 250 ബെഡുകള്‍ വീതവും ക്രമീകരിക്കും. ഇതിന്റെ ഭാഗമായി എല്ലാ പഞ്ചായത്തുകളിലും നഗരസഭകളിലും സിഎഫ്എല്‍ടിസി ക്രമീകരിക്കുന്നതിനായി കെട്ടിടങ്ങള്‍ കണ്ടെത്തി പ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുകയാണ്. വലിയതോതില്‍ എല്ലാ പഞ്ചായത്തുകളിലും നഗരസഭകളിലും കെട്ടിടങ്ങള്‍ കണ്ടെത്തിക്കഴിഞ്ഞിട്ടുണ്ട്. ഇതിനോടകം തന്നെ രണ്ടാം ഘട്ടമായി 3500 ബെഡുകള്‍ കൂടി ഉള്‍പ്പെടുത്തി 10,000 ബെഡുകള്‍ ക്രമീകരിക്കുന്നതിനായി കെട്ടിടങ്ങള്‍ കണ്ടെത്തിക്കഴിഞ്ഞു.
ഇതുവരെ പഞ്ചായത്തുകളിലും നഗരസഭകളിലുമായി 96 കെട്ടിടങ്ങളാണ് സിഎഫ്എല്‍ടിസികള്‍ക്കായി നിര്‍ദേശിച്ചിട്ടുള്ളത്. ഈ കെട്ടിടങ്ങള്‍ സെന്ററുകളാക്കി മാറ്റുന്നതിന്റെ സാധ്യത പരിശോധിക്കുന്നതിനായാണ് വീഡിയോ കോണ്‍ഫറന്‍സ് ചേര്‍ന്നത്. ഈ വരുന്ന നാല് ദിവസങ്ങള്‍ക്കുള്ളില്‍ കട്ടില്‍, ബെഡ് തുടങ്ങിയവ ക്രമീകരിച്ച് സിഎഫ്എല്‍ടിസികളായി സജീകരിക്കുമെന്നും ജില്ലാ കളക്ടര്‍ പറഞ്ഞു.
Story Highlights – 6500 beds to be arranged in CFLTCs in Pathanamthitta
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here