കടലിലേക്ക് ചാടി സ്രാവില്‍ നിന്ന് കുട്ടിയെ രക്ഷിക്കുന്ന പൊലീസ് ഓഫീസര്‍; ഞെട്ടിക്കുന്ന വിഡിയോ

കടലിലേക്ക് ചാടി സ്രാവില്‍ നിന്ന് കുട്ടിയെ രക്ഷിക്കുന്ന പൊലീസ് ഓഫീസറുടെ വിഡിയോയാണ് സാമൂഹ്യമാധ്യമങ്ങളില്‍ ഇപ്പോള്‍ വൈറലാകുന്നത്. ഫ്‌ളോറിഡയിലാണ് സംഭവം. ബീച്ച് പൊലീസ് ഫേസ്ബുക്കിലൂടെ പുറത്തുവിട്ടിരിക്കുന്ന വിഡിയോയില്‍ സ്രാവ് കുട്ടിയുടെ അടുത്തേക്ക് എത്തുന്നതായി കാണാം.
ബീച്ച് പൊലീസ് ഓഫീസര്‍ ആഡ്രിയാന്‍ കൊസിക്കിയാണ് കുട്ടിയെ രക്ഷിച്ചത്. അവധിയിലായിരുന്ന ആഡ്രിയാന്‍ ഭാര്യയ്‌ക്കൊപ്പം ബീച്ചില്‍ എത്തിയതായിരുന്നു. അപ്പോഴാണ് കുട്ടിയുടെ അടുത്തേക്ക് സ്രാവ് വരുന്നതായി കണ്ടത്. ഉടനെ കടലിലേക്ക് ചാടി കുട്ടിയെ രക്ഷിക്കുകയായിരുന്നു.
സര്‍ഫിംഗ് ചെയ്യുകയായിരുന്ന കുട്ടിയുടെ അടുത്തേക്ക് സ്രാവ് എത്തിയപ്പോള്‍ അഡ്രിയാന്‍ കടലിലേക്ക് ചാടി കുട്ടിയെ സര്‍ഫില്‍ നിന്ന് വലിച്ചിടുകയായിരുന്നുവെന്ന് ബീച്ച് പൊലീസ് ഫേസ്ബുക്കില്‍ കുറിച്ചു.
Story Highlights – Cop Jumps Into Water, Pulls Boy Away From Shark
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here