കാസര്‍ഗോഡ് പതിനാറുകാരിയെ പീഡിപ്പിച്ച സംഭവം: പിതാവുള്‍പ്പെടെ നാലുപേരെ റിമാന്‍ഡ് ചെയ്തു

കാസര്‍ഗോഡ് നീലേശ്വരത്ത് പതിനാറുകാരിയെ പീഡിപ്പിച്ച കേസില്‍ പിതാവുള്‍പ്പെടെ നാലുപേരെ റിമാന്‍ഡ് ചെയ്തു. പീഡനവിവരം മറച്ചു വച്ചതിന് അമ്മയെയും കേസില്‍ പ്രതി ചേര്‍ത്തു. സംഭവവുമായി ബന്ധപ്പെട്ട് പിതാവും പ്രദേശവാസികളായ മൂന്ന് യുവാക്കളെയും നീലേശ്വരം പൊലീസ് പിടികൂടി.

പതിനാലാം വയസു മുതല്‍ പീഡനം തുടരുന്നതായാണ് പെണ്‍കുട്ടി പൊലീസില്‍ നല്‍കിയ പരാതിയില്‍ പറയുന്നത്. ഗര്‍ഭിണിയായതോടെയാണ് വിവരം പുറത്തായത്. രണ്ട് മാസം മുന്‍പ് പിതാവും മാതാവും കുട്ടിയെ നീലേശ്വരത്തെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ച് ഗര്‍ഭഛിത്രം നടത്തി. തുടര്‍ന്ന് അമ്മാവന്‍മാര്‍ നല്‍കിയ പരാതിയിലാണ് പിതാവ് ഉള്‍പ്പടെയുള്ളവരെ പൊലീസ് പിടികൂടിയത്. കര്‍ണാടക സുള്ള്യ സ്വദേശിയാണ് കുട്ടിയുടെ പിതാവ്. ഇയാള്‍ നേരത്തെ നാലു പീഡന കേസുകളില്‍ പ്രതിയാണ്.

കുട്ടിയുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ വിശദമായ ചോദ്യം ചെയ്യലിലാണ് അമ്മയെയും കേസില്‍ പ്രതി ചേര്‍ത്തത്. അമ്മയുടെ അറിവോടെയാണ് പീഡനം നടന്നതെന്നും രക്ഷിതാക്കള്‍ സാമ്പത്തിക നേട്ടമുണ്ടാക്കിയെന്നും പൊലീസ് പറയുന്നു. പെണ്‍കുട്ടിയെ സംസ്ഥാനത്തിന് പുറത്തടക്കം കൊണ്ടു പോയി പീഡിപ്പിച്ചിട്ടുണ്ടെന്നാണ് സൂചന. കേസില്‍ കൂടുതല്‍ പേര്‍ ഇനിയും പ്രതി ചേര്‍ക്കപ്പെടുമെന്നാണ് പൊലീസ് നല്‍കുന്ന വിവരം.

Story Highlights kasargod rape case custody

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top