Advertisement

ഇടുക്കിയിൽ കൊവിഡ് നിരീക്ഷണത്തിലിരുന്ന ആൾ മരിച്ചു

July 20, 2020
1 minute Read

ഇടുക്കിയിൽ കൊവിഡ് നിരീക്ഷണത്തിലിരുന്ന ആൾ മരിച്ചു. ചക്കുപള്ളം ചിറ്റാമ്പാറ സ്വദേശി തങ്കരാജ് ആണ് മരിച്ചത്. ഇടുക്കി മെഡിക്കൽ കോളജ് ആശുപത്രിയിൽ നിരീക്ഷണത്തിലായിരുന്നു.

ഇന്ന് രാവിലെയാണ് മരണം സംഭവിച്ചത്. ഇദ്ദേഹത്തിന്റെ ആദ്യ പരിശോധനാഫലം പോസിറ്റീവാണെന്നാണ് വിവരം. എന്നാൽ ഇത് സംബന്ധിച്ച് സ്ഥിരീകരണമില്ല. ഇദ്ദേഹത്തിന് ഹൃദ്രോഗമുണ്ടായിരുന്നു.

Read Also : കാസർഗോഡ് എൽഡിഎഫ് യോഗത്തിൽ പങ്കെടുത്ത ജെഡിഎസ് നേതാവിന് കൊവിഡ്

ഗൂഡല്ലൂരിൽ നിന്ന് ഭാര്യക്കും മരുമകൾക്കുമൊപ്പം നാട്ടിലെത്തിയ ശേഷം നിരീക്ഷണത്തിൽ കഴിയുകയായിരുന്നു. ഗർഭിണിയായ മരുമകൾക്ക് കഴിഞ്ഞ ദിവസം കൊവിഡ് സ്ഥിരീകരിച്ചിരുന്നു.

Story Highlights Covid 19

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top