രാജ്യത്ത് ഏറ്റവും കൂടുതൽ കൊവിഡ് കേസുകൾ റിപ്പോർട്ട് ചെയ്യുന്ന ആദ്യ അഞ്ച് സംസ്ഥാനങ്ങളിൽ മൂന്നും ദക്ഷിണേന്ത്യയിൽ

രാജ്യത്ത് ഏറ്റവുമധികം പ്രതിദിന കേസുകൾ റിപ്പോർട്ട് ചെയ്യുന്ന ആദ്യ അഞ്ച് സംസ്ഥാനങ്ങളിൽ മൂന്നും ദക്ഷിണേന്ത്യയിൽ. ആന്ധ്ര പ്രദേശ്, തമിഴ്നാട്, കർണാടക എന്നീ സംസ്ഥാനങ്ങളിലാണ് കൊവിഡ് വ്യാപനം രൂക്ഷമായിരിക്കുന്നത്.
മഹാരാഷ്ട്ര കഴിഞ്ഞാൽ പുതിയ കേസുകൾ കൂടുതലും ആന്ധ്രയിലാണ്. 5041 പുതിയ രോഗികളാണ് ആന്ധ്രയിലുള്ളത്. 24 മണിക്കൂറിനിടെ 56 പേർ മരിച്ചു. ആകെ പോസിറ്റീവ് കേസുകൾ അരലക്ഷത്തിന് അടുത്തെത്തി. തമിഴ്നാട്ടിൽ 4,979 പുതിയ കേസുകൾ റിപ്പോർട്ട് ചെയ്തു. 78 പേർ കൂടി രോഗം ബാധിച്ച് മരിച്ചു. ആകെ പോസിറ്റീവ് കേസുകൾ 1,70,693ഉം മരണം 2,481ഉം ആയി. ചെന്നൈയിൽ മാത്രം 85,859 കൊവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തു. കർണാടകയിലും രോഗവ്യാപനം രൂക്ഷമാണ്. 4120 ആണ് പുതിയ രോഗികളുടെ എണ്ണം. 91 മരണവും റിപ്പോർട്ട് ചെയ്തു. ഇതോടെ ആകെ പോസിറ്റീവ് കേസുകൾ 63772ഉം മരണം 1331ഉം ആയി.
ബംഗളൂരുവിൽ മാത്രം 2156 പുതിയ കേസുകളാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. പശ്ചിമബംഗാളിൽ കണ്ടെയ്ൻമെന്റ് സോണുകളുടെ എണ്ണം 739 ആയി ഉയർന്നു. 2,278 പുതിയ കേസുകളും 36 മരണവും റിപ്പോർട്ട് ചെയ്തു. ഉത്തർപ്രദേശിൽ 2,250 ഉം, ബിഹാറിൽ 1412 ഉം, തെലങ്കാനയിൽ 1296 ഉം, ഗുജറാത്തിൽ 965 ഉം, രാജസ്ഥാനിൽ 934 ഉം, മധ്യപ്രദേശിൽ 837 ഉം പുതിയ കേസുകൾ റിപ്പോർട്ട് ചെയ്തു.
Read Also : ഓഗസ്റ്റ് മാസത്തോടെ കൊവിഡ് കണക്ക് 20 ലക്ഷത്തിലെത്തും; സെപ്തംബറോടെ പെരുകും : പബ്ലിക് ഹെൽത്ത് ഫൗണ്ടേഷൻ
അതേസമയം, രാജ്യത്തെ കൊവിഡ് കേസുകൾ പതിനൊന്ന് ലക്ഷത്തിലേക്ക് അടുക്കുകയാണ്. മഹാരാഷ്ട്ര, ആന്ധ്ര, തമിഴ്നാട്, കർണാടക, പശ്ചിമബംഗാൾ സംസ്ഥാനങ്ങളിൽ പ്രതിദിന കേസുകൾ വർധിച്ചു. അരുണാചൽ തലസ്ഥാനമായ ഇറ്റാനഗറിൽ ഓഗസ്റ്റ് മൂന്ന് വരെ ലോക്ക്ഡൗൺ നീട്ടി. അസം എംഎൽഎ നബനീത ഹൻഡികിക്ക് കൊവിഡ് സ്ഥിരീകരിച്ചു. രോഗം ഭേദമായവർ പ്ലാസ്മ ദാനത്തിന് മുന്നോട്ടുവരണമെന്ന് കേന്ദ്ര ആരോഗ്യമന്ത്രി ഡോ. ഹർഷ് വർധൻ അഭ്യർത്ഥിച്ചു. ഡൽഹി എയിംസിൽ ഇന്ന് മുതൽ മനുഷ്യരിൽ കൊവാക്സിൻ മരുന്ന് പരീക്ഷണം ആരംഭിക്കും.
Story Highlights – most number of covid cases reported from south india
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here