Advertisement

സംസ്ഥാനത്ത് ഇന്ന് 528 പേര്‍ക്ക് രോഗം ബാധിച്ചത് സമ്പര്‍ക്കത്തിലൂടെ; 17 ആരോഗ്യപ്രവര്‍ത്തകര്‍ക്കും കൊവിഡ്

July 21, 2020
Google News 1 minute Read
covid19 tests started in Ponnani

സംസ്ഥാനത്ത് ഇന്ന് 528 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ കൊവിഡ് സ്ഥിരീകരിച്ചു. ഇതില്‍ 34 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. തിരുവനന്തപുരം ജില്ലയിലെ 144 പേര്‍ക്കും, കൊല്ലം ജില്ലയിലെ 79 പേര്‍ക്കും, എറണാകുളം 72 പേര്‍ക്കും, പാലക്കാട്, കാസര്‍ഗോഡ് ജില്ലകളിലെ 36 പേര്‍ക്ക് വീതവും, കോട്ടയം 35 പേര്‍ക്കും, കോഴിക്കോട് ജില്ലയിലെ 33 പേര്‍ക്കും, ആലപ്പുഴ 30 പേര്‍ക്കും, മലപ്പുറം 29 പേര്‍ക്കും, പത്തനംതിട്ട 21 പേര്‍ക്കും, വയനാട് ആറു പേര്‍ക്കും, കണ്ണൂര്‍ അഞ്ചുപേര്‍ക്കും, തൃശൂര്‍ രണ്ടുപേര്‍ക്കുമാണ് സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചത്.

തിരുവനന്തപുരത്ത് ഇന്ന് സ്ഥിരീകരിച്ച 151 കൊവിഡ് കേസുകളില്‍ 137 ഉം സമ്പര്‍ക്കത്തിലൂടെയാണ്. ഉറവിടം അറിയാത്ത ഏഴ് കൊവിഡ് കേസുകളും ഇന്ന് ജില്ലയില്‍ റിപ്പോര്‍ട്ട് ചെയ്തു. കൊല്ലം ജില്ലയില്‍ 76 പേര്‍ക്കാണ് ഇന്ന് സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചത്. പത്തനംതിട്ട ജില്ലയില്‍ 40ല്‍ 20 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. ആലപ്പുഴ ജില്ലയിലെ 46ല്‍ 30ഉം സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധയുണ്ടായത്. ചേര്‍ത്തല താലൂക്കും കായംകുളം മുന്‍സിപ്പാലിറ്റിയും മറ്റു 7 തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളും പൂര്‍ണമായും കണ്ടെയ്ന്‍മെന്റ് സോണായി പ്രഖ്യാപിച്ചിട്ടുണ്ട്.

Read Also : കൊവിഡ് സെക്കന്‍ഡറി കോണ്ടാക്ടുകള്‍ ട്രെയ്‌സ് ചെയ്യുന്ന ഇന്ത്യയിലെ ഒരെയൊരു സംസ്ഥാനം കേരളമാണ്: മുഖ്യമന്ത്രി

കോട്ടയം ജില്ലയില്‍ 39ല്‍ 34ഉം സമ്പര്‍ക്കത്തിലൂടെയാണ് രോധബാധയുണ്ടായത്. ചങ്ങനാശേരി മാര്‍ക്കറ്റ് മേഖലയിലാണ് സമ്പര്‍ക്കം മുഖേനയുള്ള രോഗബാധ കൂടുതലായി സ്ഥിരീകരിച്ചത്. നിലവില്‍ 16 തദ്ദേശഭരണ സ്ഥാപനങ്ങളിലായി 25 കണ്ടെയ്ന്‍മെന്റ് സോണുകളാണ് ജില്ലയിലുള്ളത്. എറണാകുളം ജില്ലയില്‍ സമ്പര്‍ക്കത്തിലൂടെയുള്ള രോഗവ്യാപനം വര്‍ധിക്കുകയാണ്. 80 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചതില്‍ 63 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ്. മൂന്ന് ഹെല്‍ത്ത് വര്‍ക്കര്‍മാര്‍. ഒന്‍പതുപേരുടെ ഉറവിടം അറിയില്ല. ആലുവ, ചെല്ലാനം, കീഴ്മാട് എന്നീ ക്ലസ്റ്ററുകള്‍ കേന്ദ്രീകരിച്ചാണ് കൂടുതല്‍ രോഗവ്യാപനം കണ്ടെത്തിയത്.

സ്വകാര്യ ആശുപത്രിയിലേതടക്കമുള്ള ആരോഗ്യപ്രവര്‍ത്തകര്‍ സമ്പര്‍ക്കത്തിലൂടെ രോഗബാധിതരായവരുടെ പട്ടികയിലുണ്ട്. കഴിഞ്ഞ ദിവസങ്ങളിലെ കൊവിഡ് പോസിറ്റീവായവരുടെ എണ്ണം പരിശോധിക്കുമ്പോള്‍ ആലുവ, കീഴ്മാട് ക്ലസ്റ്ററുകള്‍ സമീപപഞ്ചായത്തുകളായ ചൂര്‍ണിക്കര, ആലങ്ങാട്, കരുമാലൂര്‍, എടത്തല, കടുങ്ങലൂര്‍, ചെങ്ങമനാട് എന്നിവിടങ്ങളിലേക്ക് വ്യാപിക്കുന്നതായാണ് കാണുന്നത്. പാലക്കാട് ഇന്ന് രോഗം സ്ഥിരീകരിച്ച 46ല്‍ 36ഉം സമ്പര്‍ക്കത്തിലൂടെയാണ്. പട്ടാമ്പി മത്സ്യ മാര്‍ക്കറ്റിലെ ഒരു തൊഴിലാളിയലൂടെ 100 ഓളം പേര്‍ക്ക് രോഗബാധ ഉണ്ടായി. രോഗവ്യാപന സാഹചര്യം കണക്കിലെടുത്ത് പട്ടാമ്പി താലൂക്കിലും ഒറ്റപ്പാലം ബ്ലോക്കിലെ നെല്ലായ ഗ്രാമപഞ്ചായത്തിലും രണ്ടാഴ്ചത്തേക്ക് ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചു.
മലപ്പുറത്ത് 61 പേര്‍ക്ക് ഇന്ന് രോഗം ബാധിച്ചതില്‍ 23 പേര്‍ സമ്പര്‍ക്കത്തിലൂടെയാണ്. ഉറവിടം വ്യക്തമല്ലാത്ത
ആറു കേസുകളാണ് ഇന്ന് ജില്ലയില്‍ സ്ഥിരീകരിച്ചത്. കൊണ്ടോട്ടി മത്സ്യ മൊത്ത വിതരണ കേന്ദ്രത്തിലെ ഏഴു തൊഴിലാളികള്‍ക്ക് കൊവിഡ് 19 സ്ഥിരീകരിച്ച സാഹചര്യത്തില്‍ മലപ്പുറം ജില്ല അതീവ ജാഗ്രതയിലാണ്. കൊവിഡ് നിയന്ത്രണങ്ങളുടെ ഭാഗമായി മലപ്പുറത്തു നിന്ന് പാലക്കാട് ജില്ലയിലെ പട്ടാമ്പിയിലേക്കുള്ള എല്ലാ അതിര്‍ത്തികളും അടച്ചു.

വയനാട് ജില്ലയില്‍ സമ്പര്‍ക്കത്തിലൂടെ രോഗം പകര്‍ന്ന് ചികിത്സയിലുള്ള 19 പേരും തൊണ്ടര്‍നാട് പ്രദേശത്താണ്. കര്‍ണാടകയില്‍ നിന്നെത്തിയവരില്‍ നിന്നാണ് ഇത്രയും പേര്‍ക്ക് രോഗം പടര്‍ന്നത്. തൊണ്ടര്‍നാട് പ്രദേശം ഒരു ലിമിറ്റഡ് കമ്യൂണിറ്റി ക്ലസ്റ്ററായിട്ടുണ്ട്. സമ്പര്‍ക്കത്തിലൂടെ രോഗം സ്ഥിരീകരിച്ച എല്ലാവരും ബന്ധുക്കളോ വളരെ അടുപ്പക്കാരോ ആണ്. നിലവില്‍ രോഗികളുമായി സമ്പര്‍ക്കത്തിലുള്ള എല്ലാവരെയും കണ്ടെത്തി നിരീക്ഷണത്തിലാണ്.കോഴിക്കോട് ഇന്ന് രോഗം സ്ഥിരീകരിച്ച 39ല്‍ 29 രോഗികള്‍ക്കും സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. ഉറവിടം വ്യക്തമല്ലാത്ത നാല് കേസുകളാണ് ഇന്ന് ജില്ലയില്‍ റിപ്പോര്‍ട്ട് ചെയ്തത്. കാസര്‍ഗോഡ് ജില്ലയില്‍ ഇന്ന് രോഗം സ്ഥിരീകരിച്ച 40 പേരില്‍ 35 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. കര്‍ണാടകയുമായി അതിര്‍ത്തി പങ്കിടുന്ന പഞ്ചായത്തുകളിലും രോഗവ്യാപനം രൂക്ഷമാകുന്നത് കാസര്‍ഗോഡ് ജില്ലയില്‍ വെല്ലുവിളി ഉയര്‍ത്തുന്നു.

17 ആരോഗ്യ പ്രവര്‍ത്തകര്‍ക്കും ഇന്ന് രോഗം ബാധിച്ചു. കണ്ണൂര്‍ 5, തിരുവനന്തപുരം, എറണാകുളം ജില്ലകളിലെ 3 വീതവും, കൊല്ലം 2, തൃശൂര്‍, കോഴിക്കോട്, വയനാട്, കാസര്‍ഗോഡ് ജില്ലകളിലെ ഒന്ന് വീതം ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇതുകൂടാതെ കണ്ണൂര്‍ ജില്ലയിലെ 29 ഡിഎസ്‌സി ജവാന്‍മാര്‍ക്കും, 4 ഐടിബിപി ജവാന്‍മാര്‍ക്കും (ആലപ്പുഴ 3, തൃശൂര്‍ 1) തൃശൂര്‍ ജില്ലയിലെ 4 കെഎസ്‌സി ജീവനക്കാര്‍ക്കും ഒരു കെഎല്‍എഫ് ജീവനക്കാരനും രോഗം ബാധിച്ചു.

Story Highlights covid19, coronavirus, kerala

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here