അടിക്ക് തിരിച്ചടി; ‘ബിഗ് ബെൻ’ മുഴങ്ങിയപ്പോൾ വിൻഡീസിനെതിരെ ഇംഗ്ലണ്ടിന് തകർപ്പൻ ജയം

england won west indies

വെസ്റ്റ് ഇൻഡീസിനെതിരായ രണ്ടാം ടെസ്റ്റ് മത്സരത്തിൽ ഇംഗ്ലണ്ടിന് തകർപ്പൻ ജയം. 113 റൺസിനാണ് ആതിഥേയർ വിൻഡീസിനെ പരാജയപ്പെടുത്തിയത്. മത്സരത്തിൽ ഒരു സെഞ്ചുറിയും ഒരു അർദ്ധസെഞ്ചുറിയും മൂന്ന് വിക്കറ്റുകളും വീഴ്ത്തിയ ഓൾറൗണ്ടർ ബെൻ സ്റ്റോക്സാണ് ഇംഗ്ലണ്ടിൻ്റെ വിജയശില്പി. ഇതോടെ മൂന്ന് മത്സരങ്ങൾ അടങ്ങിയ പരമ്പരയിൽ ഇരു ടീമുകളും 1-1 എന്ന നിലയിൽ സമനില പാലിക്കുകയാണ്.

Read Also : വെസ്റ്റ് ഇൻഡീസ് 287നു പുറത്ത്; ഇംഗ്ലണ്ടിനും ബാറ്റിംഗ് തകർച്ച

312 റൺസ് വിജയലക്ഷ്യവുമായി ഇറങ്ങിയ വിൻഡീസിനെ ആദ്യ ഓവറിൽ തന്നെ ഇംഗ്ലണ്ട് ബാക്ക്‌ഫൂട്ടിലാക്കി. 4 റൺസെടുത്ത ജോൻ കാംപ്ബെൽ സ്റ്റുവർട്ട് ബ്രോഡിൻ്റെ പന്തിൽ ജോസ് ബട്‌ലറുടെ കൈകളിൽ അവസാനിക്കുമ്പോൾ സ്കോർബോർഡിൽ ആകെ 7 റൺസ്. ക്രെയ്ഗ് ബ്രാത്‌വെയ്റ്റ് (12) ക്രിസ് വോക്സിനു വിക്കറ്റ് സമ്മാനിച്ച് മടങ്ങി. ബ്രാത്‌വെയ്റ്റ് വിക്കറ്റിനു മുന്നിൽ കുടുങ്ങുകയായിരുന്നു. ഷായ് ഹോപ്പിനെയും (7) റോസ്റ്റൺ ചേസിനെയും (6) സ്റ്റുവർട്ട് ബ്രോഡ് മടക്കി അയച്ചു. ഹോപ്പ് ക്ലീൻ ബൗൾഡായപ്പോൾ ചേസ് വിക്കറ്റിനു മുന്നിൽ കുടുങ്ങി.

Read Also : നാശം വിതച്ച് സ്റ്റുവർട്ട് ബ്രോഡ്; വിൻഡീസ് പൊരുതുന്നു

അഞ്ചാം വിക്കറ്റിൽ ഷമാർ ബ്രൂക്സും ജെർമൈൻ ബ്ലാക്ക്‌വുഡും ഒത്തുചേർന്നാണ് വിൻഡീസിനെ കൈ പിടിച്ചുയർത്തിയത്. ഇരുവരും ചേർന്ന് അഞ്ചാം വിക്കറ്റിൽ 100 റൺസ് കൂട്ടുകെട്ട് പടുത്തുയർത്തി. 55 റൺസെടുത്ത ബ്ലാക്ക്‌വുഡിനെ പുറത്താക്കി ബെൻ സ്റ്റോക്സാണ് ഇംഗ്ലണ്ടിന് ബ്രേക്ക്‌ത്രൂ സമ്മാനിച്ചത്. ബ്ലാക്ക്‌വുഡിനെ ജോസ് ബട്‌ലർ കൈപ്പിടിയിലൊതുക്കുകയായിരുന്നു. ഷെയിൻ ഡൗറിച്ച് (0) ക്രിസ് വോക്ക്സിൻ്റെ പന്തിൽ വിക്കറ്റിനു മുന്നിൽ കുടുങ്ങി. ഏറെ വൈകാതെ ഷമാർ ബ്രൂക്സും (62) വിക്കറ്റിനു മുന്നിൽ കുടുങ്ങി. സാം കറനായിരുന്നു വിക്കറ്റ്. ക്യാപ്റ്റൻ ജേസൻ ഹോൾഡറിനെ (3) ഡോം ബെസ് ക്ലീൻ ബൗൾഡാക്കിയതോടെ വിൻഡീസ് പരാജയം ഉറപ്പിച്ചു. അൽസാരി ജോസഫ് (9) സ്റ്റോക്സിൻ്റെ പന്തിൽ ഡോം ബെസിൻ്റെ കൈകളിൽ അവസാനിച്ചു. അവസാന വിക്കറ്റായി കെമാർ റോച്ചിനെ (5) ഡോം ബെസ് ഒലി പോപ്പിൻ്റെ കൈകളിൽ എത്തിച്ചതോടെ ഇംഗ്ലണ്ടിന് ജയം.

Story Highlights england won west indies

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top