കൊവിഡ് വ്യാപനം: നിയമസഭാ സമ്മേളനം മാറ്റിവച്ചേക്കും

സംസ്ഥാനത്ത് കൊവിഡ് വ്യാപിക്കുന്ന പശ്ചാത്തലത്തില്‍ നിയമസഭാ സമ്മേളനം മാറ്റിവച്ചേക്കും. 27 ന് സഭ ചേരാനാണ് നിലവില്‍ തീരുമാനമെടുത്തിരുന്നത്. ധനബില്‍ മാറ്റിവയ്ക്കാന്‍ ഓര്‍ഡിനന്‍സ് പരിഗണനയിലുണ്ട്. എന്നാല്‍ ഇക്കാര്യത്തില്‍ തീരുമാനമായിട്ടില്ല.

ധനബില്ല് പാസാക്കേണ്ടതിന്റെ അവസാന തിയതി ഈ മാസം 31 ആണ്. അതിനുമുന്‍പ് ധനബില്ല് പാസാക്കുന്നതിനാണ് 27 ന് സഭ ചേരാന്‍ തീരുമാനിച്ചത്. എന്നാല്‍ സംസ്ഥാനത്ത് കൊവിഡ് വ്യാപനം രൂക്ഷമാകുന്ന സാഹചര്യത്തില്‍ സഭാ സമ്മേളനം മാറ്റുന്നതിനെക്കുറിച്ച് സര്‍ക്കാര്‍ ആലോചിക്കുന്നുണ്ട്.

അതേസമയം, സര്‍ക്കാരിനെ പ്രതിരോധത്തിലാക്കുന്ന നിരവധി കാര്യങ്ങള്‍ സഭാ സമ്മേളനത്തില്‍ പ്രതിപക്ഷം ഉന്നയിച്ചേക്കും. അവിശ്വാസ പ്രമേയം അടക്കം പ്രതിപക്ഷം സഭയില്‍ അവതരിപ്പിച്ചേക്കും. അതിനാല്‍ സഭാസമ്മേളനം പ്രക്ഷുബ്ധമാകുമെന്നത് ഉറപ്പാണ്. സംസ്ഥാനത്ത് കൊവിഡ് വ്യാപനം രൂക്ഷമാകുന്ന പശ്ചാത്തലത്തില്‍ ജനപ്രതിനിധികള്‍ക്ക് മണ്ഡലങ്ങളില്‍ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കേണ്ടതിനാലാണ് സഭാ സമ്മേളനം മാറ്റിവയ്ക്കുന്നതെന്നാണ് വിവരം.

Story Highlights Kerala Legislative Assembly session

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top