കീം പരീക്ഷയെഴുതിയ വിദ്യാർത്ഥിയുടെ രക്ഷിതാവിനും കൊവിഡ്

parent of keam exam candidate confirmed covid

തിരുവനന്തപുരത്ത് കീം പരീക്ഷയെഴുതിയ വിദ്യാർത്ഥിയുടെ രക്ഷിതാവിനും കൊവിഡ് സ്ഥിരീകരിച്ചു. കോട്ടൺഹിൽ സ്‌കൂളിൽ പരീക്ഷയെഴുതിയ വിദ്യാർത്ഥിയുടെ രക്ഷിതാവിനാണ് കൊവിഡ് സ്ഥിരീകരിച്ചത്. മുട്ടത്തറ സ്വദേശിയായ 47 കാരൻ പരീക്ഷയെഴുതാൻ പോയ വിദ്യാർത്ഥിയെ അനുഗമിച്ചിരുന്നു. സമ്പർക്കം പുലർത്തിയ വിദ്യാർഥികളേയും ഇൻവിജിലേറ്റർമാരേയും നിരീക്ഷണത്തിലാക്കിയിട്ടുണ്ട്. രക്ഷിതാക്കൾക്ക് ജാഗ്രതാനിർദേശം നൽകിയിട്ടുണ്ടെന്ന് ജില്ലാ കളക്ടർ അറിയിച്ചു.

ഇന്ന് രാവിലെയാണ് കീം പ്രവേശന പരീക്ഷ എഴുതിയ രണ്ട് വിദ്യാർത്ഥികൾക്ക് കൊവിഡ് സ്ഥിരീകരിച്ചുവെന്ന വാർത്ത പുറത്തുവരുന്നത്. തിരുവനന്തപുരത്ത് പരീക്ഷ എഴുതിയവർക്കാണ് രോഗം സ്ഥിരീകരിച്ചിരിക്കുന്നത്. കൊവിഡ് സ്ഥിരീകരിച്ച വിദ്യാർത്ഥികളിൽ ഒരാൾ പരീക്ഷ എഴുതിയത് കരമനയിലെ കേന്ദ്രത്തിൽ വച്ചാണ്. കരകുളം സ്വദേശിയാണ് ഈ വിദ്യാർത്ഥി. മറ്റൊരാൾ തൈക്കാട് കേന്ദ്രത്തിൽ ആണ് പരീക്ഷ എഴുതിയത്.

പരീക്ഷാ സമയത്ത് തന്നെ രോഗ ലക്ഷണങ്ങൾ ഉണ്ടായിരുന്നതിനാൽ കരകുളം സ്വദേശി പ്രത്യേക മുറിയിൽ ഒറ്റക്കാണ് പരീക്ഷ എഴുതാൻ ഇരുന്നത്. അതേസമയം, പൊഴിയൂർ സ്വദേശിക്കൊപ്പം പരീക്ഷ എഴുതിയവരെ നിരീക്ഷണത്തിലാക്കിയിട്ടുണ്ട്.

Read Also : കീം പ്രവേശന പരീക്ഷ എഴുതിയ രണ്ട് വിദ്യാർത്ഥികൾക്ക് കൊവിഡ്

തിരുവനന്തപുരത്ത് മാത്രം ഇന്നലെ കൊവിഡ് ബാധിച്ചത് 182 പേർക്കാണ്. ഇതിൽ 170 പേർക്കും സമ്പർക്കത്തിലൂടെയാണ് രോഗം ബാധിച്ചിരിക്കുന്നത്.

Story Highlights keam, covid

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top