മഹാരാഷ്ട്രയിൽ ഇന്ന് 10,576 പേർക്കു കൂടി കൊവിഡ് സ്ഥിരീകരിച്ചു

മഹാരാഷ്ട്രയിൽ ഇന്ന് 10,576 പേർക്കു കൂടി കൊവിഡ് സ്ഥിരീകരിച്ചു. 280 പേർക്ക് ജീവൻ നഷ്ടമായി. ഇതോടെ സംസ്ഥാനത്തെ ആകെ രോഗ ബാധിതരുടെ എണ്ണം 3,37,607 ആയി ഉയർന്നു.
മഹാരാഷ്ട്രയിലെ രോഗ വ്യാപന സാധ്യത ഏറിയ പ്രദേശമായ മുംബൈയിൽ ഇന്ന് 1,310 പേർക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. 58 മരണവും മുംബൈയിൽ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. മുംബൈയിൽ രോഗമക്തി നേടിയവരുടെ നിരക്ക് 1,563 ആണ്. ഇതോടെ മുംബൈയിലെ ആകെ രോഗബാധിതരുടെ എണ്ണം 1,04,572 ആയി ഉയർന്നു. 75,118 പേരാണ് മുംബൈയിൽ ഇതുവരെ രോഗമുക്തി നേടിയത്. മുംബൈയിൽ മാത്രം 5,872 പേർക്ക് ജീവൻ നഷ്ടമാവുകയും ചെയ്തിട്ടുണ്ട്.
അതേസമയം തമിഴ്നാട്ടിൽ ഇന്ന് 5,849 പേർക്ക് രോഗം സ്ഥിരീകരിക്കുകയും 74 പേർ മരിക്കുകയും ചെയ്തു. 1,86,492 പേർക്കാണ് സംസ്ഥാനത്ത് ഇതുവരെ കൊവിഡ് സ്ഥിരീകരിച്ചത്. ഡൽഹിയിൽ ഇന്ന് 1,227 പേർക്കു കൂടി കൊവിഡ് സ്ഥിരീകരിച്ചു. 1,532 പേർ രോഗമുക്തി നേടി.
Story Highlights -maharashra, covid
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here