സ്വര്‍ണക്കടത്ത് കേസ്; മുഖ്യ കണ്ണി മലപ്പുറത്ത് അറസ്റ്റില്‍

gold

തിരുവനന്തപുരം സ്വര്‍ണക്കടത്ത് കേസിലെ മുഖ്യ കണ്ണി മലപ്പുറത്ത് അറസ്റ്റില്‍. മലപ്പുറം പോക്കോട്ടൂരിനടുത്തു മാരിയാട് സ്വദേശി ഹംസത് അബ്ദുല്‍ സലാമാണ് പിടിയിലായത്. ദുബായില്‍ ഫരീദിന് സ്വര്‍ണം നല്‍കിയവരില്‍ ഒരാള്‍ ഹംസത് ആണെന്നാണ് അന്വേഷണ ഏജന്‍സി നല്‍കുന്ന വിവരം.

ഡിപ്ലോമാറ്റിക് കാര്‍ഗോയിലൂടെ സ്വര്‍ണം കടത്തുന്നതിനെക്കുറിച്ച് ഹംസതിന് അറിയാമായിരുന്നു. ഇങ്ങനെ വരുന്ന സ്വര്‍ണത്തിന്റെ പങ്ക് ഹംസതിന് ലഭിച്ചിരുന്നു. മുന്‍പും ഇത്തരം സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ട് ഹംസത് ഇടപെട്ടിരുന്നു.

സ്വര്‍ണക്കടത്ത് സംഘത്തിലെ നിര്‍ണായക കണ്ണികളായ സ്വപ്ന, ഫരീദ്, സന്ദീപ് എന്നിവരുമായി ഇയാള്‍ക്ക് അടുത്ത ബന്ധം ഉണ്ടെന്നു കസ്റ്റംസ് ഇന്റലിജിന്‍സ് കണ്ടെത്തിയിട്ടുണ്ട്. ഇയാളില്‍ നിന്നും വിവരങ്ങള്‍ ശേഖരിക്കാന്‍ ഉണ്ടെന്നും അന്വേഷണ ഏജന്‍സി അറിയിച്ചു.

Story Highlights Gold smuggling case arrest malappuram

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top