സ്വര്‍ണക്കടത്ത് കേസ്; ഗണ്‍മാന്‍ ജയഘോഷിന്റെ വീടുകളില്‍ കസ്റ്റംസ് റെയ്ഡ്

സ്വര്‍ണക്കടത്ത് കേസില്‍ ആരോപണ വിധേയനായ കോണ്‍സുലേറ്റ് ഗണ്‍മാന്‍ ജയഘോഷിന്റെ വീടുകളില്‍ കസ്റ്റംസ് റെയ്ഡ്. ആക്കുളത്തെയും വട്ടിയൂര്‍ക്കാവിലെയും വീടുകളിലാണ് പരിശോധന നടത്തിയത്. കസ്റ്റംസ് സംഘം നേരത്തെ തന്നെ ജയഘോഷിനെ ചോദ്യം ചെയ്തിരുന്നു.
സ്വര്‍ണക്കടത്തുമായി ബന്ധമില്ലെന്നാണ് ജയഘോഷ് മൊഴി നല്‍കിയിരിക്കുന്നതെങ്കിലും ഇത് കസ്റ്റംസ് മുഖവിലയ്‌ക്കെടുത്തിട്ടില്ല. പലപ്പോഴും സരിത്തിനൊപ്പമോ സരിത്തിന് പകരമോ പോയി പാഴ്‌സലുകള്‍ കൈപ്പറ്റിയിട്ടുണ്ടെന്ന് ജയഘോഷ് മൊഴി നല്‍കിയിരുന്നു. ഈ പശ്ചാത്തലത്തിലാണ് കസ്റ്റംസ് വീടുകളില്‍ റെയ്ഡ് നടത്തിയത്.
ആക്കുളത്തെയും വട്ടിയൂര്‍ക്കാവിലെയും വീടുകളില്‍ ഒരെസമയത്താണ് റെയ്ഡ് നടത്തിയത്. വട്ടിയൂര്‍ക്കാവിലെ വീട്ടില്‍ നിന്ന് ചില ബാങ്ക് രേഖകളും മറ്റും കണ്ടെത്തിയിട്ടുണ്ട്. ജയഘോഷിനെതിരെ എന്തെങ്കിലും തെളിവുകള്‍ ലഭിച്ചിട്ടുണ്ടോയെന്നത് വരും മണിക്കൂറുകളില്‍ മാത്രമേ അറിയാന്‍ സാധിക്കൂ.
Story Highlights – Gold smuggling case, Customs raid
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here