ഇന്ത്യയിലെ ആദ്യത്തെ നാട്ടുമാവ് പൈതൃക പ്രദേശമെന്ന വിശേഷണം സ്വന്തമാക്കി കണ്ണൂരിലെ ഒരു ഗ്രാമം

indias first mango heritage village

വ്യത്യസ്തയിനം നാട്ടുമാവുകൾ കൊണ്ട് സമ്പന്നമാണ് കണ്ണൂർ കണ്ണപുരത്തെ കുറുവക്കാവ് എന്ന ഗ്രാമം. ദേശിയ മാമ്പഴ ദിനമായ ഇന്ന് കുറുവക്കാവിനെ ഇന്ത്യയിലെ ആദ്യത്തെ നാട്ടുമാവ് പൈതൃക പ്രദേശമായി പ്രഖ്യാപിക്കും. നൂറിലധികം ഇനം മാവുകളാണ് ഈ കൊച്ചുഗ്രാമത്തിലുള്ളത്.

മൂവാണ്ടൻ, വെല്ലത്താൻ, മധുരക്കോട്ടി, മഞ്ഞ ചോപ്പൻ, തുടങ്ങി എണ്ണിയാൽ തീരാത്ത മാവിനങ്ങളുണ്ട് കണ്ണപുരത്ത്. മാമ്പഴ രുചികളുടെ വൈവിധ്യത്തെ കാത്തു സൂക്ഷിച്ച കണ്ണപുരം മാമ്പഴ ഗ്രാമമായി മാറുകയാണ്. കണ്ണപുരം കുറുവക്കാവിൽ 200 മീറ്റർ ചുറ്റളവിൽ മാത്രം 400 ഓളം മാവുകളുണ്ട്. ഇരുപതോളം വീട്ടുപറമ്പിൽ വർഷങ്ങളായി സംരക്ഷിച്ച മാവുകളാണിത്. 107 വ്യത്യസ്ത ഇനങ്ങൾ ഇവിടെ കണ്ടെത്തിക്കഴിഞ്ഞു. ഇത്രയധികം നാട്ടു മാവുകൾ ഒരു ചെറിയ പ്രദേശത്ത് സ്വാഭാവികമായി സംരക്ഷിക്കപ്പെടുന്നത് ഇതാദ്യം.

കണ്ണപുരം കേന്ദ്രമായി പ്രവർത്തിക്കുന്ന നാട്ടുമാഞ്ചോട്ടിൽ കൂട്ടായ്മ കഴിഞ്ഞ അഞ്ച് വർഷമായി പ്രദേശത്തെ നാട്ടുമാവുകളെക്കുറിച്ച് പഠനം നടത്തുന്നുണ്ട്. ഇവർ ചിത്രം സഹിതം ഓരോ ഇനങ്ങളെയും തരംതിരിച്ച് പേരുകൾ കണ്ടെത്തി. മാവുകൾ സംരക്ഷിക്കാനായി മാപ്പിങും നടത്തി.

ഇതോടെയാണ് ഇന്ത്യയിലെ ആദ്യത്തെ നാട്ടുമാവ് പൈതൃക പ്രദേശമായി കണ്ണപുരം മാറിയത്. കണ്ണപുരം പഞ്ചായത്ത്, ഹരിത കേരള മിഷൻ, ബയോഡൈവേർസിറ്റി ബോർഡ്, എന്നിവരുടെ സഹകരണത്തോടെയാണ് മാവുകളുടെ സംരക്ഷണം.

Story Highlights indias first mango heritage village

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top