Advertisement

സമൂഹമാധ്യമങ്ങളിലൂടെ വംശീയാധിക്ഷേപം; അവസാന ടെസ്റ്റിൽ നിന്ന് വിട്ടുനിന്നേക്കുമെന്ന് ജോഫ്ര ആർച്ചർ

July 22, 2020
2 minutes Read
Jofra Archer Racial Abuse

സമൂഹമാധ്യമങ്ങളിലൂടെ വംശീയാധിക്ഷേപം നേരിടുന്നതിൻ്റെ പശ്ചാത്തലത്തിൽ അവസാന ടെസ്റ്റിൽ നിന്ന് വിട്ടുനിന്നേക്കുമെന്ന് ഇംഗ്ലണ്ട് പേസർ ജോഫ്ര ആർച്ചർ. രണ്ടാം ടെസ്റ്റിനു മുന്നോടിയായി കൊവിഡ് പ്രോട്ടോകോൾ ലംഘിച്ച താരത്തെ ഇംഗ്ലണ്ട് ടീമിൽ നിന്ന് പുറത്താക്കിയിരുന്നു. ഇതിനു പിന്നാലെ താൻ ക്രൂരമായ വംശീയാധിക്ഷേപത്തിന് ഇരയാവുന്നുണ്ടെന്നും അതുകൊണ്ട് തന്നെ മത്സരത്തിൽ നിന്ന് വിട്ടുനിന്നേക്കുമെന്നും ഡെയിലി മെയിലിലെ തൻ്റെ കോളത്തിലാണ് ആർച്ചർ വ്യക്തമാക്കിയത്. താൻ പൊറുക്കാനാവാത്തെ അപരാധം ചെയ്തില്ലെന്നും ആർച്ചർ കുറിച്ചു.

Read Also : യാത്രക്കിടെ വീട് സന്ദർശിച്ച് കൊവിഡ് പ്രോട്ടോകോൾ ലംഘിച്ചു; ജോഫ്ര ആർച്ചർ ടീമിനു പുറത്ത്

“ഞൻ ചെയ്തത് എന്താണെന്ന് എനിക്കറിയാം. കണക്കുകൂട്ടൽ തെറ്റിപ്പോയി. അതിനുള്ള ശിക്ഷ ഞാൻ അനുഭവിക്കുകയും ചെയ്തു. ഞാൻ താൻ പൊറുക്കാനാവാത്തെ അപരാധമൊന്നും ചെയ്തില്ല. 100 ശതമാനവും മാനസികമായി ശരിയായാലേ ഈ ആഴ്ച എനിക്ക് വീണ്ടും ക്രിക്കറ്റ് ഫീൽഡിൽ ഇറങ്ങാൻ കഴിയൂ. കളിക്കാൻ ഇറങ്ങുമ്പോഴൊക്കെ ഞാൻ എൻ്റെ നൂറു ശതമാനവും നൽകാറുണ്ട്. അങ്ങനെ നൽകാൻ കഴിയുമോ എന്ന് ഉറപ്പില്ലെങ്കിൽ കളിക്കാൻ ഞാൻ ആഗ്രഹിക്കുന്നില്ല. ഇൻസ്റ്റഗ്രാമിൽ കഴിഞ്ഞ കുറച്ച് ദിവസങ്ങളായി ലഭിച്ച വംശീയത നിറഞ്ഞ കമൻ്റുകൾ ഞാൻ ക്രിക്കറ്റ് ബോർഡിന് അയച്ചു നൽകിയിട്ടുണ്ട്.”- ആർച്ചർ പറഞ്ഞു.

Read Also : കുടുംബാംഗങ്ങൾക്ക് കൊവിഡ് ലക്ഷണങ്ങൾ; ജോഫ്ര ആർച്ചർ ഉടൻ ടീമിനൊപ്പം ചേരില്ല

ആദ്യ ടെസ്റ്റ് വേദിയയിരുന്ന സതാംപ്‌ടണിൽ നിന്ന് രണ്ടാമത്തെ ടെസ്റ്റ് വേദിയായ മാഞ്ചസ്റ്ററിലേക്ക് പോകുന്ന വഴി ബ്രൈറ്റണിലെ തൻ്റെ വീട്ടിൽ സന്ദർശനം നടത്തിയതാണ് ആർച്ചറിനു തിരിച്ചടിയായത്. പല കാറുകളിലായാണ് ഇംഗ്ലണ്ട് ടീം മാഞ്ചസ്റ്ററിലേക്ക് തിരിച്ചത്. 30 മൈൽ നീണ്ട യാത്രയിൽ കാർ എവിടേയും നിർത്തരുത് എന്ന് ഇംഗ്ലണ്ട് ക്രിക്കറ്റ് ബോർഡ് താരങ്ങളോട് നിർദേശിച്ചിരുന്നു. ബോർഡ് നിർദേശിച്ചിരിക്കുന്ന പമ്പുകളിൽ നിന്ന് മാത്രമേ ഇന്ധനം നിറക്കാൻ പാടുള്ളു എന്നും നിർദേശിച്ചിരുന്നു. ഇതാണ് ആർച്ചർ ലംഘിച്ചത്.

Story Highlights Jofra Archer Alleges Racial Abuse

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top