കൊല്ലം ജില്ലയിൽ ഇന്ന് 133 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു

കൊല്ലം ജില്ലയിൽ ഇന്ന് 133 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. ഇതിൽ 116 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗം പിടിപെട്ടത്. ഉറവിടമറിയാത്ത 5 പേർക്കാണ് ഇന്ന് രോഗം പിടിപെട്ടത്. ഒരു ആരോഗ്യ പ്രവർത്തകയ്ക്കും രോഗം ബാധിച്ചിട്ടുണ്ട്. ജില്ലയിൽ നിയന്ത്രണങ്ങൾ ശക്തിപ്പെടുത്താനാണ് തീരുമാനമെന്ന് മുഖ്യമന്ത്രി പണറായി വിജയൻ വാർത്താ സമ്മേളനത്തിൽ വ്യക്തമാക്കി. ജില്ലയിൽ ആദ്യമായാണ് രേഗികളുടെ എണ്ണം 100 കടക്കുന്നത്. തീരമേഖലയിൽ കാറ്റ് കൊള്ളാനും കൂട്ടം കൂടാനും പ്രദേശവാസികളെ അനുവദിക്കുന്നതല്ല. ഈ മേഖലയിൽ കർശന നിയന്ത്രണം ഏർപ്പെടുത്തുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
അതേസമയം, ഏത് മേഖലകൾ കേന്ദ്രീകരിച്ചാണ് ജില്ലയിൽ രോഗവ്യാപനം ഉണ്ടായതെന്ന കാര്യത്തിൽ വ്യക്തത ഇല്ല. ജില്ലയിൽ ആകെ രോഗബാധിതരുടെ എണ്ണം 1000 കടന്നു എന്നതും ആശങ്ക ജില്ലയിൽ ആശങ്കയ്ക്ക് ഇടയാക്കിയിട്ടുണ്ട്. ജില്ലയിൽ ഇന്ന് 13 പേരാണ് രോഗമുക്തരായി ആശുപത്രി വിട്ടത്.
Story Highlights -kollam, covid
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here