സ്വർണക്കടത്ത്; ഫൈസൽ ഫരീദിനെതിരെ അറസ്റ്റ് വാറന്റ്

സ്വർണക്കടത്ത് കേസിലെ മുഖ്യപ്രതികളിലൊരാളായ ഫൈസൽ ഫരീദിനെതിരെ എൻഐഎ അറസ്റ്റ് വാറന്റ് പുറപ്പെടുവിച്ചു. ഫൈസൽ ഫരീദിന്റെ തൃശൂർ കൈപ്പമംഗലത്തെ വീട്ടിൽ എൻഐഎ നോട്ടീസ് പതിച്ചു. നടപടി ക്രമങ്ങളുടെ ഭാഗമായാണ് വാറന്റ് പുറപ്പെടുവിച്ചത്.
നിലവിൽ ദുബായിലാണ് ഫൈസൽ ഫരീദ് ഉള്ളത്. ഇയാളുടെ പാസ്‌പോർട്ട് റദ്ദാക്കിയിരുന്നു. ഇതേ തുടർന്ന് ഇയാളെ നാടുകടത്താൻ യുഎഇ തീരുമാനിച്ചിരുന്നു. ഇതിന്റെ നടപടികൾ പൂർത്തിയായതായി യുഎഇ വിദേശകാര്യമന്ത്രാലയത്തെ അറിയിച്ചു. ഫൈസൽ ഫരീദ് നാളെ കൊച്ചിയിൽ എത്തിച്ചേക്കുമെന്നാണ് വിവരം. കൊച്ചിയിൽ എത്തിയാൽ ഉടൻ തന്നെ ഇയാളെ അറസ്റ്റ് ചെയ്‌തേക്കും.
Read Also :സ്വർണക്കടത്ത് കേസ്; പ്രതികൾക്കെതിരെ കൊഫെപോസ ചുമത്തും
ഫൈസൽ ഫരീദ് തന്ത്രശാലിയായ കുറ്റവാളിയാണെന്നും എഫ്ഐആറിൽ പേരിൽ ഉണ്ടായ പിഴവ് മുതലെടുക്കാൻ ഇയാൾ ശ്രമം നടത്തിയെന്നും അന്വേഷണ സംഘം പറഞ്ഞിരുന്നു. മാധ്യമങ്ങളെ ഉപയോഗപ്പെടുത്തി സഹതാപ തരംഗം സൃഷ്ടിക്കായിരുന്നു ശ്രമം. ഫൈസൽ ഫരീദിന്റെ പേര് ആദ്യം പുറത്തുവന്നത് ‘ഫാസിൽ ഫരീദ്’ എന്നാണ്. ഇതിന് പിന്നാലെ അന്വേഷണ സംഘം തേടുന്ന വ്യക്തി താനല്ലെന്നു പറഞ്ഞ് ഫൈസൽ ഫരീദ് മാധ്യമങ്ങൾക്ക് മുന്നിൽ എത്തി. തുടർന്ന് പിഴവ് പറ്റിയെന്ന് കരുതി ഇരുന്നപ്പോഴാണ് ഈ വ്യക്തി തന്നെയാണ് കുറ്റവാളിയെന്ന് ഉറപ്പിച്ച് അന്വേഷണ സംഘം നിലപാട് വ്യക്തമാക്കുന്നത്. പേരിൽ വന്ന പിഴവ് തിരുത്തി ദിവസങ്ങൾക്ക് ശേഷം ഇയാൾക്കായി ഇന്റർപോളിന്റെ ബ്ലൂ നോട്ടിസ് പുറത്തിറക്കുകയും ചെയ്തു. ഇതിന് പിന്നാലെ ഇയാളെ ദുബായ് പൊലീസ് കസ്റ്റഡിയിൽ എടുത്തു. നിലവിൽ ദുബായ് പൊലീസിന്റെ കസ്റ്റഡിയിലാണ് ഇയാളെന്നാണ് വിവരം.
Story Highlights – Gold smuggling case, Faizal fareed
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here