45 ന്റെ നിറവില്‍ നടിപ്പിന്‍ നായകന്‍ സൂര്യ

തെന്നിന്ത്യന്‍ സിനിമയുടെ നടിപ്പിന്‍ നായകന് ഇന്ന് നാല്‍പത്തിയഞ്ചാം പിറന്നാള്‍. മലയാളികളുടെയും പ്രിയതാരമായ സൂര്യ 1997 ലാണ് ആദ്യമായി സിനിമയില്‍ അഭിനയിക്കുന്നത്. നേര്‍ക്ക് നേര്‍ എന്ന ചിത്രത്തില്‍ നടന്‍ വിജയിക്കൊപ്പം അഭിനയിച്ചു. 2001 ലെ സൂര്യയുടെ ഫ്രണ്ട്‌സ് എന്ന ചിത്രം ശ്രദ്ധേയമായ ഒന്നായിരുന്നു. തുടര്‍ന്ന് വന്ന നന്ദ, പിതാമകന്‍, ആറ്, പേരഴകന്‍, ഗജിനി, കാക്ക കാക്ക, വാരണം ആയിരം, സിങ്കം തുടങ്ങിയ ചിത്രങ്ങള്‍ സൂര്യക്ക് സൂപ്പര്‍ താരപദവി ചാര്‍ത്തി നല്‍കി.

1975ല്‍ തമിഴ് നടന്‍ ശിവകുമാറിന്റെയും ഭാര്യ ലക്ഷ്മിയുടെയും മൂത്തമകനായി ചെന്നൈയിലാണ് സൂര്യയുടെ ജനനം. ലയോള കോളേജില്‍ നിന്ന് ബി.കോം ബിരുദം നേടി. 2006 സെപ്തംബര്‍ 11ന് സൂര്യയും നടി ജ്യോതികയും വിവാഹിതരായി. ഏഴോളം സിനിമകളില്‍ ഒന്നിച്ചഭിനയിച്ച ശേഷമാണ് ജീവിതത്തില്‍ ഇരുവരും ഒരുമിച്ചത്. മൂന്നുതവണ തമിഴ്‌നാട് സംസ്ഥാന സര്‍ക്കാരിന്റെ മികച്ച നടനുള്ള പുരസ്‌കാരവും സൂര്യ സ്വന്തമാക്കി. അഭിനയ മികവിനാല്‍ ‘നടിപ്പിന്‍ നായകന്‍’ എന്ന സ്ഥാനവും ലഭിച്ചു.

Story Highlights actor suriya birthday

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top