കൊവിഡ് പ്രോട്ടോക്കോൾ പാലിച്ച് സമ്മേളനം നടത്താനാകില്ലെന്ന് മുഖ്യമന്ത്രി; സ്വർണക്കടത്ത് കേസിലെ ആരോപണങ്ങൾക്കും മറുപടി

കൊവിഡ് പ്രോട്ടോക്കോൾ പാലിച്ച് നിയമസഭാ സമ്മേളനം നടത്താനാകില്ലെന്ന് മുഖ്യമന്ത്രി. നിയമസഭയുടെ പ്രത്യേക സമ്മേളനം മാറ്റിവയ്ക്കാൻ മന്ത്രിസഭ ഗവർണറോട് ശുപാർശ ചെയ്തു. നിയമസഭ ചേരാൻ തീരുമാനിച്ചപ്പോൾ കൊവിഡ് വ്യാപനം നിലവിലെ അവസ്ഥയിലായിരുന്നില്ല. തീരുമാനം ആരോഗ്യ സംരക്ഷണം മുൻനിർത്തിയെന്ന് മുഖ്യമന്ത്രി പറഞ്ഞു.

സ്വർണക്കടത്ത് കേസുമായി ബന്ധപ്പെട്ട് ആരോപണങ്ങൾക്കും മുഖ്യമന്ത്രി മറുപടി നൽകി. എൻഐഎ കൃത്യമായി കേസ് അന്വേഷിക്കുന്നുണ്ട്. അവർ എവിടെ വേണമെങ്കിലും അന്വേഷിക്കട്ടെ. പാർട്ടി സെക്രട്ടറി മന്ത്രിമാരുടെ സ്റ്റാഫുകളുടെ യോഗം വിളിച്ചതിൽ തെറ്റില്ല. നെതർലാൻഡ്‌സ് സന്ദർശനത്തിന് എല്ലാ കാര്യങ്ങളും ചെയ്തത് ഇന്ത്യൻ എംബസിയാണ്. പിഡബ്യുസി ശുപാർശയിൽ നടപടി തുടങ്ങിയെന്നും മുഖ്യമന്ത്രി പറഞ്ഞു. പിഡബ്യുസിയെ ഇതുവരെ കരിമ്പട്ടികയിൽ പെടുത്തിയിട്ടില്ലെന്നും മുഖ്യമന്ത്രി.

Read Also : നിയമസഭാ സമ്മേളനം റദ്ദാക്കിയ തീരുമാനം പ്രതിപക്ഷത്തിന്റെ അവിശ്വാസ പ്രമേയത്തെ സർക്കാർ ഭയന്നതിനാലാണെന്ന് രമേശ് ചെന്നിത്തല

മന്ത്രിമാരുടെ പേഴ്‌സണൽ സ്റ്റാഫ് അംഗങ്ങൾക്ക് മുന്നറിയിപ്പുമായി സിപിഐഎം പാർട്ടി നേതൃത്വം മുന്നോട്ട് വന്നത് ഇന്നാണ്. വ്യക്തി സൗഹൃദങ്ങളിൽ ജാഗ്രത വേണമെന്ന് നിർദേശമുണ്ട്. വിവാദങ്ങൾ ക്ഷണിച്ചുവരുത്തരുതെന്നും ദുരൂഹ വ്യക്തിത്വങ്ങളെ ഓഫീസിൽ കയറ്റരുതെന്നും നിർദേശം. സ്വർണക്കടത്ത് കേസുമായി ബന്ധപ്പെട്ട് സർക്കാർ പ്രതിരോധത്തിൽ നിൽക്കുന്നതിനിടെയാണ് മന്ത്രിമാരുടെ പേഴ്‌സണൽ സ്റ്റാഫ് അംഗങ്ങളുടെ യോഗം പാർട്ടി വിളിച്ചത്. സിപിഐഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ നേതൃത്വത്തിലാണ് യോഗം വിളിച്ചത്.

Story Highlights pinarayi vijayan, gold smuggling, covid

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top