Advertisement

കാസർഗോട്ടും കൊവിഡ് മരണം

July 23, 2020
Google News 1 minute Read
5218 confirmed covid kerala

സംസ്ഥാനത്ത് ഒരു കൊവിഡ് മരണം കൂടി. കാസർഗോഡ് ജില്ലയിലെ മൂന്നാമത്തെ കൊവിഡ് മരണമാണ് സ്ഥിരീകരിച്ചിരിക്കുന്നത്. രാവണേശ്വരം സ്വദേശി മാധവനാണ് മരിച്ചത്. 67 വയസായിരുന്നു. ഇന്ന് വൈകുന്നേരത്തോട് കൂടിയായിരുന്നു മരണം. രോഗം ബാധിച്ച് അതീവ ഗുരുതരാവസ്ഥയിലായിരുന്നു മാധവൻ.

പരിയാരം ഗവൺമെന്റ് മെഡിക്കൽ കോളജിൽ ചികിത്സയിലായിരുന്നു. കരൾ സംബന്ധമായ അസുഖങ്ങളുമായി ആണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ആശുപത്രിയിൽ വച്ച് 20ാം തീയതി കൊവിഡ് സ്ഥിരീകരിച്ചു.

Read Also : കൊവിഡ് നിരീക്ഷണത്തിലിരുന്ന 15 വയസുകാരൻ മരിച്ച നിലയിൽ

നേരത്തെ ആലപ്പുഴയിലും കൊവിഡ് മരണം സ്ഥിരീകരിച്ചിരുന്നു. കാട്ടൂർ തെക്കേതൈക്കൽ വീട്ടിൽ മറിയാമ്മയാണ് (85) മരിച്ചത്. ഇവരുടെ മകനും മരുമകളും കൊവിഡ് ബാധിച്ച് വണ്ടാനം മെഡിക്കൽ കോളജിൽ ചികിത്സയിലാണ്. ഇന്നലെ ഉച്ചയോട് കൂടിയായിരുന്നു മരണം. ഇവരെ ശ്വാസമെടുക്കാന്‍ ബുദ്ധിമുട്ട് അനുഭവപ്പെട്ടതിനെ തുടർന്നാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. വൈകിട്ടോടെ ആരോഗ്യനില വഷളായി. പിന്നീട് മരണം സംഭവിക്കുകയായിരുന്നു.

Story Highlights covid, covid death

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here