പാലക്കാട് സ്വകാര്യ ലാബിൽ സാമൂഹ്യ അകലം പാലിക്കാതെ കൊവിഡ് പരിശോധന

പാലക്കാട് സ്വകാര്യ ലാബിൽ സാമൂഹ്യ അകലം പാലിക്കാതെ കൊവിഡ് പരിശോധന. നഗരത്തിലെ ഡെയ്ൻ ഡയഗ്‌നോസ്റ്റിക്ക് ലബോറട്ടറിക്ക് മുൻപിലാണ് സാമൂഹ്യ അകലം പാലിക്കാതെ വൻ ജനക്കൂട്ടം ഉണ്ടായത്. ജനത്തെ നിയന്ത്രിക്കാനാകാതെ പൊലീസും പാടുപെട്ടു.

ഗൾഫിലേക്ക് മടക്കയാത്രക്കുള്ളവരാണ് പരിശോധനയ്‌ക്കെത്തിയവരിൽ ഏറെയും, ട്വന്റി ഫോർ വാർത്ത പുറത്തുവിട്ടതോടെ പാലക്കാട് എസ്പി ഇടപെട്ട് പ്രദേശത്ത് കൂടുതൽ പൊലീസിനെ വിന്യസിച്ചു. തിരുവനന്തപുരത്തു നിന്നും, പാലക്കാട് ജില്ലയിലെ കണ്ടെയ്ൻമെന്റ് സോണായ പട്ടാമ്പിയിൽ നിന്നു മടക്കം ആളുകൾ പരിശോധനക്കായി എത്തിയിരുന്നു.

Story Highlights -covid test palakkad

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top