Advertisement

കൊവിഡ് വാക്‌സിന്‍ പരീക്ഷണത്തില്‍ കുട്ടികള്‍ക്ക് അംഗവൈകല്യം സംഭവിച്ചു എന്ന വാര്‍ത്ത വ്യാജം[24 Fact Check]

July 23, 2020
Google News 2 minutes Read

/- റോസ് മേരി

ആഫ്രിക്കയില്‍ കൊവിഡ് വാക്‌സിന്‍ പരീക്ഷണാടിസ്ഥാനത്തില്‍ പ്രയോഗിച്ചപ്പോള്‍ അംഗവൈകല്യം സംഭവിച്ചവരുടേത് എന്ന പേരില്‍ പ്രചരിക്കുന്ന വാര്‍ത്ത വ്യാജം. ‘ ആഫ്രിക്കയിലെ മരുന്ന് പരീക്ഷണത്തിന്റെ ഇരകളാണ് ഇവര്‍. എന്നിട്ടും പരീക്ഷണങ്ങള്‍ നിര്‍ബാധം തുടരുന്നു ‘ വീണ്ടുവിചാരമില്ലാത്ത പ്രവര്‍ത്തി എന്നാണ് സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്ന വ്യാജവാര്‍ത്തയുടെ തലക്കെട്ട്. പ്രതിരോധ മരുന്ന് പരീക്ഷണങ്ങള്‍ക്ക് സാമ്പത്തിക സഹായം ചെയ്യുന്ന ആളെന്ന നിലയില്‍ ബില്‍ ഗേറ്റസിന് എതിരെയും വ്യാജ പ്രചാരണങ്ങളുണ്ട്. മരുന്ന് നിര്‍മാണത്തിലൂടെ പണം സ്വരൂപിക്കാനാണ് ശ്രമമെന്നും വ്യാജപ്രചാരണത്തില്‍ ആരോപിക്കുന്നു.

എന്നാല്‍, സത്യത്തില്‍ ചിത്രത്തിലുള്ളത് പോളിയോ ബാധിച്ച കുട്ടികളാണ്. കൊവിഡ് മരുന്ന് പരീക്ഷണത്തിന് വിധേയരായവരല്ല. വ്യാജ പ്രചാരണത്തിനെതിരെ ചിത്രത്തിന്റെ ഫോട്ടോഗ്രാഫര്‍ തന്നെ രംഗത്ത് എത്തി. ജീന്‍ മാര്‍ക് ജിബോക്‌സ് 1998 ല്‍ ആഫ്രിക്കന്‍ തലസ്ഥാനമായ സിയെറ ലിയോണില്‍ നിന്ന് പകര്‍ത്തിയതാണ് ഈ ചിത്രം. പോളിയോ ബോധവത്കരണത്തിന്റെ ഭാഗമായി ലോകാരോഗ്യ സംഘടനയ്ക്കായി കരാര്‍ അടിസ്ഥാനത്തില്‍ എടുത്ത് നല്‍കിയ ചിത്രങ്ങളാണിത്. ഈ ചിത്രമാണ് കൊവിഡ് വാക്‌സിന്‍ പരീക്ഷണാടിസ്ഥാനത്തില്‍ പ്രയോഗിച്ചപ്പോള്‍ അംഗവൈകല്യം സംഭവിച്ചവരുടേത് എന്ന പേരില്‍ പ്രചരിക്കുന്ന വാര്‍ത്ത വ്യാജം.

Story Highlights fakenews, children were maimed covid vaccine trial

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here