കിട്ടിയ സഹായങ്ങളില്‍ ഒരു പങ്ക് ദുരിതമനുഭവിക്കുന്നവര്‍ക്ക്; ചെറിയ കുട്ടികളുടെ വലിയ മാതൃക

ദുരിതക്കയത്തില്‍ നിന്നും ആശ്വാസ തീരം അണയും മുന്‍പ് മറ്റുള്ളവര്‍ക്ക് താങ്ങാവുകയാണ് കോഴിക്കോട് ചാക്കുംകടവിലെ മൂന്ന് കുട്ടികള്‍. ഇവരുടെ ദുരിതജീവിതം ട്വന്റിഫോര്‍ റിപ്പോര്‍ട്ട് ചെയ്തതിനെ തുടര്‍ന്ന് ശ്രീ ഗോകുലം ഗ്രൂപ്പ് പുനരധിവാസം ഏറ്റെടുക്കുകയായിരുന്നു. തങ്ങള്‍ക്ക് കിട്ടിയ മറ്റ് സഹായങ്ങളില്‍ നിന്നും ഒരു പങ്ക് ഇവര്‍ ദുരിതമനുഭവിക്കുന്നവര്‍ക്കും നല്‍കി മാതൃകയാവുകയാണ് ചാക്കുംകടവിലെ ഈ കുട്ടികള്‍.

സ്വന്തമായി ഒരു കിടപ്പാടം പോലുമില്ലാത്ത ചക്കുംകടവിലെ ഈ മൂന്ന് കുട്ടികള്‍ക്കായി വീടൊരുങ്ങുന്ന സന്തോഷ വാര്‍ത്ത ട്വന്റിഫോര്‍ കഴിഞ്ഞ ദിവസം റിപ്പോര്‍ട്ട് ചെയ്തിരുന്നു. ശ്രീ ഗോകുലം ഗ്രൂപ്പും ഗോകുലേറ്റ്‌സ് ചാരിറ്റബിള്‍ ട്രസ്റ്റുമാണ് സ്ഥലവും വീടും ഒരുക്കുന്നത്. പിന്നീടും സമൂഹത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് സഹായം ഇവര്‍ക്കരികിലേക്ക് ഒഴുകിയെത്തി.

തങ്ങള്‍ക്ക് കിട്ടിയ സഹായത്തില്‍ നിന്നും ഒരു ചെറിയ പങ്ക് മറ്റുള്ളവര്‍ക്കായി നല്‍കാന്‍ ഇവര്‍ക്ക് മറ്റൊന്നും ആലോചിക്കേണ്ടി വന്നില്ല. തങ്ങളെ പോലെ ദുരിതം അനുഭവിച്ച 30 ഓളം കുടുംബങ്ങള്‍ക്ക് 3 ലക്ഷം രൂപയാണ് വീതിച്ചു നല്‍കിയത്. ഈ കുഞ്ഞു മനസുകളുടെ നന്മയെ പ്രോത്സാഹിപ്പിക്കാന്‍ നിരവധി പേരാണ് ഇവിടെ എത്തുന്നത്. ദുരിതക്കയത്തില്‍ നിന്നും ഇവര്‍ സഹജീവികള്‍ക്ക് കാരുണ്യത്തിന്റെ കൈത്താങ്ങായി മാതൃകയാവുകയാണ്.

Story Highlights Great model from small children in kozhikode

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top