Advertisement

വിമര്‍ശനങ്ങളെ സര്‍ക്കാര്‍ ഭയക്കുന്നു; ഇതിന്റെ തെളിവാണ് നിയമസഭാ സമ്മേളനം മാറ്റിവച്ചത്: എം കെ മുനീര്‍

July 23, 2020
Google News 1 minute Read
mk muneer

വിമര്‍ശനങ്ങളെ സര്‍ക്കാര്‍ ഭയക്കുന്നുവെന്ന് പ്രതിപക്ഷ ഉപനേതാവ് എം കെ മുനീര്‍. ഇതിന്റെ തെളിവാണ് നിയമസഭാ സമ്മേളനം മാറ്റിവയ്ക്കാനുള്ള തീരുമാനമെന്ന് അദ്ദേഹം ട്വന്റിഫോറിനോട് പറഞ്ഞു. ഇത് ഒരു ഒളിച്ചോട്ടമാണ്. കൊവിഡിന്റെ എല്ലാ പ്രോട്ടോക്കോളുകളും പാലിച്ച് നിയമസഭാ സമ്മേളനം നടത്താവുന്നതാണ്. മറ്റ് പല പരിപാടികളും നടത്തുന്നുണ്ടല്ലോ. പരീക്ഷകള്‍ വരെ നടത്തി. നിയമസഭാ സമ്മേളനം നടത്താവുന്നതായിരുന്നു. അവിശ്വാസ പ്രമേയത്തില്‍നിന്നുള്ള ഒളിച്ചോട്ടമാണിതെന്നും അദ്ദേഹം പറഞ്ഞു.

27 ന് ചേരാനിരുന്ന നിയമസഭാ സമ്മേളനം മാറ്റാന്‍ ഇന്ന് ചേര്‍ന്ന മന്ത്രിസഭാ യോഗത്തിലാണ് തീരുമാനമായത്. കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിലാണ് നിയമസഭാ സമ്മേളനം മാറ്റിവയ്ക്കാന്‍ തീരുമാനിച്ചത്. ധനബില്‍ ഈ മാസം 31 നകം പാസാക്കേണ്ടതുണ്ടായിരുന്നു. ധനബില്‍ പാസാക്കാന്‍ രണ്ടു മാസത്തിനകം സഭ ചേരാമെന്ന ഓര്‍ഡിനന്‍സ് പുറത്തിറക്കണമെന്ന് ഗവര്‍ണറോട് ആവശ്യപ്പെടുന്നതിനും മന്ത്രിസഭാ യോഗത്തില്‍ തീരുമാനമായി.

Story Highlights MK Muneer

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here