കൊവിഡ് വ്യാപനം: തൊടുപുഴ മുനിസിപ്പല്‍ പരിധിയില്‍ വഴിയോര കച്ചവടം നിരോധിച്ചു

thodupuzha market

തൊടുപുഴ മുനിസിപ്പാലിറ്റിയിലും സമീപ പഞ്ചായത്തുകളിലും സമ്പര്‍ക്കം മൂലമുള്ള കൊവിഡ് രോഗികളുടെ എണ്ണം വര്‍ധിക്കുന്നതിനാല്‍ തൊടുപുഴ മുനിസിപ്പല്‍ പരിധിയില്‍ വഴിയോര കച്ചവടം നിരോധിച്ചു. തട്ടുകടകള്‍ ഉള്‍പ്പടെയുള്ള വഴിയോര കച്ചവടങ്ങള്‍, മത്സ്യമാര്‍ക്കറ്റുകള്‍ എന്നിവയുടെ പ്രവര്‍ത്തനമാണ് നിരോധിച്ചിരിക്കുന്നത്.

തൊടുപുഴ മുനിസിപ്പല്‍ പരിധിയിലെ മറ്റ് വ്യാപാരസ്ഥാപനങ്ങള്‍ രാവിലെ ഒന്‍പത് മണി മുതല്‍ വൈകിട്ട് അഞ്ചു മണി വരെ മാത്രമേ പ്രവര്‍ത്തിക്കുവാന്‍ പാടുള്ളൂ. മെഡിക്കല്‍ സ്റ്റോറുകള്‍, പെട്രോള്‍ പമ്പുകള്‍, ഗ്യാസ് ഏജന്‍സികള്‍ എന്നിവയ്ക്ക് 24 മണിക്കൂറും പ്രവര്‍ത്തിക്കാവുന്നതാണ്.

Story Highlights Thodupuzha

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top