രാജസ്ഥാനിൽ വിമത എംഎൽഎമാർക്കെതിരെ വെള്ളിയാഴ്ച വരെ നടപടിയെടുക്കരുതെന്ന ഹൈക്കോടതിയുടെ ഉത്തരവിന് സുപ്രിംകോടതി സ്റ്റേ ഇല്ല

രാജസ്ഥാനിൽ വിമത എംഎൽഎമാർക്കെതിരെ വെള്ളിയാഴ്ച വരെ നടപടിയെടുക്കരുതെന്ന ഹൈക്കോടതിയുടെ ഉത്തരവിന് സുപ്രിംകോടതി സ്റ്റേ ഇല്ല. നാളത്തെ രാജസ്ഥാൻ ഹൈക്കോടതി നടപടികൾ തുടരാമെന്നും സുപ്രിംകോടതി അറിയിച്ചു.

വിധി പറയുന്നതിലും തടസമില്ല. ഹർജിയിൽ വിശദമായ വാദം സുപ്രിംകോടതി ജൂലൈ 27ന് കേൾക്കും. സ്പീക്കറുടെ നടപടിയിൽ കോടതിക്ക് ഇടപെടാൻ കഴിയുമോ എന്നതിൽ വിശദമായ വാദം കേൾക്കും. ചിലരുടെ അയോഗ്യത മാത്രമല്ല, വിഷയം ജനാധിപത്യവുമായി ബന്ധപ്പെട്ടതാണെന്നും ജസ്റ്റിസ് അരുൺ മിശ്ര പറഞ്ഞു. ജനാധിപത്യത്തിൽ വിയോജിപ്പിന്റെ ശബ്ദത്തെ അടിച്ചമർത്താൻ സാധിക്കില്ലെന്നും കോടതി വ്യക്തമാക്കി.

Story Highlights -Supreme Court, Rajasthan, dissident MLA

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top