ഇടുക്കി വണ്ണപ്പുറം പഞ്ചായത്തിലെ നാലു വാർഡുകളിൽ ട്രിപ്പിൾ ലോക്ക് ഡൗൺ പ്രഖ്യാപിച്ചു

ഇടുക്കി വണ്ണപ്പുറം പഞ്ചായത്തിലെ നാലു വാർഡുകളിൽ ട്രിപ്പിൾ ലോക്ക് ഡൗൺ പ്രഖ്യാപിച്ച് ജില്ലാ കളക്ടർ എച്ച് ദിനേശൻ. 24 -ാം തീയതി ആറു മണി മുതൽ ഏഴുദിവസത്തേക്കാണ് ട്രിപ്പിൾ ലോക്ക് ഡൗൺ പ്രഖ്യാപിച്ചിരിക്കുന്നത്. ഒന്ന്, രണ്ട്, നാല്, 17 എന്നീ വാർഡുകളിലാണ് കർശന നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയത്.

നിയന്ത്രണങ്ങൾ ലംഘിക്കുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കും. ആശുപത്രികൾ, പാചകവാതകം, പെട്രോൾ ബങ്കുകൾ, അവശ്യവസ്തുക്കൾ തുടങ്ങിയവയെ നിയന്ത്രണത്തിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. ദീർഘദൂര വാഹനങ്ങൾ ഒരു കാരണവശാലും ഈ സ്ഥലപരിധികളിൽ നിർത്താൻ പാടില്ല.

Story Highlights -triple lock down, idukki

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top