സാനിറ്റൈസർ കൂടാതെ ലോക്ക്ഡൗൺ സമയത്ത് ഇന്ത്യക്കാർ ഏറ്റവും കൂടുതൽ വാങ്ങിക്കൂട്ടിയ വസ്തുക്കൾ എന്ത് ?

രാജ്യത്ത് കൊവിഡ് വ്യാപനത്തിന് പിന്നാലെ ലോക്ക്ഡൗൺ പ്രഖ്യാപിച്ച പശ്ചാത്തലത്തിൽ ഇന്ത്യക്കാർ ഏറ്റവും കൂടുതൽ വാങ്ങിക്കൂട്ടിയ വസ്തുക്കളിലൊന്നാണ് സാനിറ്റൈസർ. കൊവിഡിനെ തുരത്താൻ വ്യക്തിശുചിത്വം കൂടിയേ തീരുവെന്ന് അധികൃതർ നിർദേശിച്ചതോടെയാണ് ഹാൻഡ് സാനിറ്റൈസർ വിപണിയിൽ വലിയ രീതിയിൽ ഉയർച്ച രേഖപ്പെടുത്തിയത്.
എന്നാൽ ലോക്ക്ഡൗൺ കാലഘട്ടത്തിൽ ഇന്ത്യൻ ജനത വാങ്ങിക്കൂട്ടിയവയിൽ മുൻനിരയിൽ നിൽക്കുന്നത് സാനിറ്റൈസർ മാത്രമല്ല..രാജ്യത്തെ വൻകിട ബ്രാൻഡുകളുടെ ചില സാധനകൾ ഈ കാലയളവിൽ ഇന്ത്യയിൽ വലിയ രീതിയിൽ വിറ്റുപോയെന്ന് കമ്പനികളുടെ കണക്കുകൾ സൂചിപ്പിക്കുന്നു.
ബ്രിട്ടാനിയ കമ്പനിയുടെ ബ്രഡ്, ചീസ്, റസ്‌ക് എന്നിവയാണ് ഏറ്റവും കൂടുതലായി വിറ്റുപോയത്. സാധാരണ നിലയിൽ ഫ്രൂട്ട് കേക്കുകളാണ് ബ്രിട്ടാനിയയുടെ ഏറ്റവും കൂടുതൽ വിറ്റഴിയുന്ന ഉത്പന്നം. ഇതിനെ മറികടന്നാണ് ബ്രഡും റസ്‌കും ചീസും മുന്നേറിയത്.
Read Also : 3.5 ലക്ഷം രൂപയുടെ സ്വർണ മാസ്‌ക്ക് ധരിച്ച് വ്യവസായി; ഇത് ഒഡീഷയിലെ സ്വർണ മനുഷ്യൻ; ചിത്രങ്ങൾ
ഹിന്ദുസ്ഥാൻ യൂണി ലീവറിന്റേതാകട്ടെ കിസാൻ ജാമുകളും സോസുകളുമാണ് ഏറ്റവുമധികമായി വിറ്റുപോയത്. ഒപ്പം ലൈഫ്‌ബോയ് ഹാൻഡ് സാനിറ്റൈസറും ഹാൻഡ് വാഷും പട്ടികയിൽ ഉൾപ്പെടും.
കൊതുകിനെയും മറ്റ് കീടങ്ങളെയും തുരത്താനുപയോഗിക്കുന്ന ഇൻസെക്ടിസൈഡുകളാണ് ഗോദ്‌റെജ് കമ്പനിയുടെ ഏറ്റവും കൂടുതൽ വിറ്റഴിക്കപ്പെട്ട ഉത്പന്നങ്ങളുടെ പട്ടികയിലെ ആദ്യത്തെ പേര്.
നെസ്ലെയിൽ നിന്ന് ഇൻസ്റ്റന്റ് നൂഡിൽസും കാപ്പി പൊടിയുമാണ് ഈ കാലയളവിൽ ഏറ്റവും കൂടുതൽ വിറ്റുപോയത്.
Story Highlights – What sold more in lockdown India
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here