3.5 ലക്ഷം രൂപയുടെ സ്വർണ മാസ്‌ക്ക് ധരിച്ച് വ്യവസായി; ഇത് ഒഡീഷയിലെ സ്വർണ മനുഷ്യൻ; ചിത്രങ്ങൾ

gold man wars mask worth 3.5 lakhs

കൊവിഡ് വ്യാപനത്തോടെ മാസ്‌ക് നമ്മുടെയെല്ലാം ദിന ചര്യയുടെ ഭാഗമായി കഴിഞ്ഞു. പല രീതിയിലാണ് മാസ്‌കുകൾ. കോട്ടൺ തുണി മുതൽ മൈക്രോ ഫൈബർ മാസ്‌കുകൾ വരെയുണ്ട്….ഇതിൽ നിന്നെല്ലാം വ്യത്യസ്തമായി സ്വർണ മാസ്‌കും ഉപയോഗിക്കുന്നുണ്ട് !

ഒഡീഷയിലെ കട്ടക്കിൽ നിന്നാണ് ഈ വിചിത്ര സംഭവം റിപ്പോർട്ട് ചെയ്തത്. നാട്ടുകാർ ‘സ്വർണ മനുഷ്യൻ’ എന്ന് വിളിക്കുന്ന ഒരു വ്യവസായി സ്വർണം കൊണ്ടാണ് മാസ്‌ക് നിർമിച്ചിരിക്കുന്നത്.

കഴിഞ്ഞ 40 വർഷമായി സ്വർണം ധരിക്കുകയാണ് ഈ വ്യവസായി. 3.5 ലക്ഷം രൂപയുടെ മാസ്‌കാണ് ഇയാൾ ധരിച്ചത്.

മുംബൈയിൽ നിന്നാണ് ഇത്തരത്തിലൊരു സംഭവം ആദ്യം റിപ്പോർട്ട് ചെയ്യുന്നത്. ഇത് ശ്രദ്ധയിൽപ്പെട്ട ഒഡീഷ സ്വദേശിയും സ്വർണം കൊണ്ട് മാസ്‌ക് ഉണ്ടാക്കാൻ തീരുമാനിക്കുകയായിരുന്നു.

Story Highlights gold man wars mask worth 3.5 lakhs

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top