കോഴിക്കോട് ഇന്ന് 82 പേര്‍ക്ക് കൊവിഡ്; 74 പേര്‍ക്ക് രോഗം ബാധിച്ചത് സമ്പര്‍ക്കത്തിലൂടെ

കോഴിക്കോട് ജില്ലയില്‍ ഇന്ന് 82 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. ഇതില്‍ 74 പേര്‍ക്ക് രോഗം ബാധിച്ചത് സമ്പര്‍ക്കത്തിലൂടെയാണ്. ഇതോടെ, കൊവിഡ് ബാധിച്ച് ചികിത്സയിലുള്ള സ്വദേശികളുടെ എണ്ണം 510 ആയി. ഇതില്‍ 117 പേര്‍ കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയിലും 136 പേര്‍ ഫസ്റ്റ് ലൈന്‍ ട്രീറ്റ്‌മെന്റ് സെന്ററായ കോഴിക്കോട്ടെ ലക്ഷദ്വീപ് ഗസ്റ്റ് ഹൗസിലും, 216 പേര്‍ കോഴിക്കോട് എന്‍ഐടി എഫ്എല്‍ടിസിയിലും, 31 പേര്‍ ഫറോക്ക് എഫ്എല്‍ടിസിയിലും രണ്ടുപേര്‍ മലപ്പുറത്തും, അഞ്ചുപേര്‍ കണ്ണൂരിലും, ഒരാള്‍ തിരുവനന്തപുരത്തും, ഒരാള്‍ എറണാകുളത്തും ഒരാള്‍ കാസര്‍ഗോഡും ചികിത്സയിലാണ്.
ഇതുകൂടാതെ ഒരു മലപ്പുറം സ്വദേശി, ഒരു കൊല്ലം സ്വദേശി, രണ്ട്് വയനാട് സ്വദേശികള്‍, ഒരു ആലപ്പുഴ സ്വദേശി, ഒരു കണ്ണൂര്‍ സ്വദേശി എഫ്എല്‍ടിസിയിലും, ആറു മലപ്പുറം സ്വദേശികളും രണ്ടു തൃശൂര്‍ സ്വദേശികളും ഒരു പത്തനംതിട്ട സ്വദേശിയും ഒരു കൊല്ലം സ്വദേശിയും രണ്ട് വയനാട് സ്വദേശികളും ഒരു കണ്ണൂര്‍ സ്വദേശിയും കോഴിക്കോട് മെഡിക്കല്‍ കോളജിലും ഒരു കണ്ണൂര്‍ സ്വദേശി സ്വകാര്യ ആശുപത്രിയിലും ചികിത്സയിലാണ്.
വിദേശത്ത് നിന്ന് എത്തിയ മൂന്ന് പേര്‍ക്കാണ് ഇന്ന് ജില്ലയില്‍ കൊവിഡ് സ്ഥിരീകരിച്ചത്. കുന്ദമംഗലം സ്വദേശികളായ പുരുഷന്‍ (52), (32), ചാലിയം സ്വദേശി പുരുഷന്‍ (36) എന്നിവര്‍ക്കാണ്
ഇതരസംസ്ഥാനങ്ങളില്‍ നിന്ന് എത്തിയ രണ്ട് പേര്‍ക്കും ഇന്ന് രോഗം സ്ഥിരീകരിച്ചു. കുന്ദമംഗലം സ്വദേശി പുരുഷന്‍ (40), വടകര സ്വദേശി സ്ത്രീ (45) എന്നിവരാണ് ഇതരസംസ്ഥാനങ്ങളില്‍ നിന്നെത്തി രോഗം സ്ഥിരീകരിച്ചത്.
Story Highlights – covid19, coronavirus, kozhikode
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here