സംസ്ഥാനത്ത് ഒരു കൊവിഡ് മരണംകൂടി; മരിച്ചത് എറണാകുളം സ്വദേശി

COROnavirus

സംസ്ഥാനത്ത് ഒരു കൊവിഡ് മരണം കൂടി. എറണാകുളം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്ന ആലുവ എടത്തല എവര്‍ഗ്രീന്‍ നഗര്‍ കാഞ്ഞിരത്തിങ്കല്‍ ബൈഹക്കിയാണ് മരിച്ചത്. 59 വയസായിരുന്നു. ന്യൂമോണിയ ബാധിച്ചത് ഗുരുതര നിലയില്‍ കഴിയുകയായിരുന്നു. പ്ലാസ്മ ചികിത്സ അടക്കം നല്‍കിയിരുന്നു. ഇന്ന് വൈകിട്ട് 5.30 ഓടെയാണ് മരണം സംഭവിച്ചത്.

അതേസമയം എറണാകുളം ജില്ലയില്‍ ഇന്ന് 69 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. ഇന്ന് 703 പേരെ കൂടി ജില്ലയില്‍ പുതുതായി വീടുകളില്‍ നിരീക്ഷണത്തിലാക്കി. നിരീക്ഷണ കാലയളവ് അവസാനിച്ച 1811 പേരെ നിരീക്ഷണ പട്ടികയില്‍ നിന്നും ഒഴിവാക്കുകയും ചെയ്തു നിരീക്ഷണത്തില്‍ ഉള്ളവരുടെ ആകെ എണ്ണം 12318 ആണ്. ഇതില്‍ 10110 പേര്‍ വീടുകളിലും, 243 പേര്‍ കൊവിഡ് കെയര്‍ സെന്ററുകളിലും 1965 പേര്‍ പണം കൊടുത്തുപയോഗിക്കാവുന്ന സ്ഥാപനങ്ങളിലുമാണ്.

Story Highlights covid death eranakulam

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top