മൂന്നാം ടെസ്റ്റ്: ഇംഗ്ലണ്ടിന് 2 വിക്കറ്റുകൾ നഷ്ടം

വെസ്റ്റ് ഇൻഡീസിനെതിരായ മൂന്നാം ടെസ്റ്റ് മത്സരത്തിൻ്റെ ആദ്യ ഇന്നിംഗ്സിൽ ഇംഗ്ലണ്ടിന് 2 വിക്കറ്റുകൾ നഷ്ടം. ഇരു ടീമുകളും ഓരോ മത്സരങ്ങൾ വീതം ജയിച്ച് സമനില പാലിക്കുന്നതു കൊണ്ട് തന്നെ ഈ മത്സരം ഏറെ നിർണായകമാണ്. ഒന്നാം ദിനം ഉച്ചഭക്ഷണത്തിനു പിരിയുമ്പോൾ ആതിഥേയർ 2 വിക്കറ്റ് നഷ്ടത്തിൽ 66 റൺസ് എന്ന നിലയിലാണ്.
Read Also : അടിക്ക് തിരിച്ചടി; ‘ബിഗ് ബെൻ’ മുഴങ്ങിയപ്പോൾ വിൻഡീസിനെതിരെ ഇംഗ്ലണ്ടിന് തകർപ്പൻ ജയം
ആദ്യ ഓവറിൽ തന്നെ കഴിഞ്ഞ മത്സരത്തിലെ സെഞ്ചൂറിയൻ ഡോമിനിക് സിബ്‌ലി പൂജ്യനായി മടങ്ങി. സിബ്‌ലിയെ കെമാർ റോച്ച് വിക്കറ്റിനു മുന്നിൽ കുടുക്കുമ്പോൾ സ്കോർ ബോർഡിൽ വെറും ഒരു റൺ. പിന്നാലെ ക്യാപ്റ്റൻ ജോ റൂട്ട് ക്രീസിലെത്തി. വളരെ സാവധാനത്തിലാണ് ഇരുവരും ബാറ്റ് ചെയ്തത്. ആകെ സ്കോർ 47 ആയപ്പോൾ റൂട്ടും പുറത്തായി. 17 റൺസെടുത്ത റൂട്ട് റണ്ണൗട്ടാവുകയായിരുന്നു. മൂന്നാം വിക്കറ്റിൽ കഴിഞ്ഞ മത്സരത്തിലെ ഹീറോ ബെൻ സ്റ്റോക്സ് ആണ് ഇറങ്ങിയത്. ഏറെ നഷ്ടങ്ങളില്ലാതെ സ്റ്റോക്സും റോറി ബേൺസും ഇംഗ്ലണ്ടിനെ ഉച്ചഭക്ഷണം വരെ എത്തിച്ചു. സ്റ്റോക്സ് 7 റൺസും ബേൺസ് 33 റൺസും എടുത്ത് ക്രീസിൽ തുടരുകയാണ്.
Read Also : വെസ്റ്റ് ഇൻഡീസ് 287നു പുറത്ത്; ഇംഗ്ലണ്ടിനും ബാറ്റിംഗ് തകർച്ച
രണ്ടാമത്തെ ടെസ്റ്റിൽ 113 റൺസിനാണ് ആതിഥേയർ വിൻഡീസിനെ പരാജയപ്പെടുത്തിയത്. മത്സരത്തിൽ ഒരു സെഞ്ചുറിയും ഒരു അർദ്ധസെഞ്ചുറിയും മൂന്ന് വിക്കറ്റുകളും വീഴ്ത്തിയ ഓൾറൗണ്ടർ ബെൻ സ്റ്റോക്സാണ് ഇംഗ്ലണ്ടിൻ്റെ വിജയശില്പി. ആദ്യ ടെസ്റ്റിൽ 4 വിക്കറ്റിനായിരുന്നു വിൻഡീസിൻ്റെ ജയം. 200നു ശേഷം ഇംഗ്ലണ്ടിൽ വെസ്റ്റ് ഇൻഡീസിൻ്റെ രണ്ടാം ടെസ്റ്റ് ജയം മാത്രമാണ് ആദ്യ ടെസ്റ്റിൽ അവർ സ്വന്തമാക്കിയത്. രണ്ടാം ഇന്നിംഗ്സിൽ 95 റൺസെടുത്ത ജെർമൈൻ ബ്ലാക്ക്‌വുഡ് ആണ് വിൻഡീസ് ജയത്തിനു ചുക്കാൻ പിടിച്ചത്. ഇംഗ്ലണ്ടിനായി ജോഫ്ര ആർച്ചർ രണ്ടാം ഇന്നിംഗ്സിൽ മൂന്നു വിക്കറ്റ് വീഴ്ത്തി.
Story Highlights – england lost 2 wickets in 3rd test
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here