ആദായ നികുതി രേഖകൾ ഇനി നാല് ഏജൻസികൾ കൂടി പരിശോധിക്കും

income tax returns to check by 4 more agencies

ആദായ നികുതി രേഖകൾ ഇനി നാല് ഏജൻസികൾ കൂടി പരിശോധിക്കും. ഇതിന് അനുവാദം നൽകികൊണ്ടുള്ള നോട്ടിഫിക്കേഷൻ പ്രസിദ്ധീകരിച്ചു. 1961 ലെ ആദായനികുതി സെക്ഷൻ 138 പ്രകാരമുള്ള നോട്ടിഫിക്കേഷൻ പുറപ്പെടുവിച്ചത് പ്രത്യക്ഷ നികുതി വകുപ്പാണ്.

ഐ.ബി, നാർക്കോട്ടിക് കണ്ട്രോൾ ബ്യൂറോ, എൻഐഎയ്ക്ക് ഒപ്പം ക്യാബിനെറ്റ് സെക്രട്ടേറിയറ്റിനും ഇനി ആദായ നികുതി രേഖകൾ പരിശോധിക്കാം. ഭീകരവാദം മയക്ക്മരുന്ന് വിപണനം ഇവ സമ്പന്ധിച്ച വിവര സമാഹരണത്തിന് സഹായിക്കാനാണ് പുതിയ തീരുമാനമെന്ന് കേന്ദ്രസർക്കാർ പറഞ്ഞു.

അതേസമയം, ആദായ നികുതി സമർപ്പിക്കാനുള്ള തിയതി നേരത്തെ തന്നെ നീട്ടി നൽകി. 2018-19, 2019-20 സാമ്പത്തിക വർഷത്തിലെ ആദായ നികുതി റിട്ടേൺ സമർപ്പിക്കാനുള്ള തിയതിയാണ് സർക്കാർ നീട്ടിയിരിക്കുന്നത്. 2019-20 സാമ്പത്തിക വർഷത്തിലെ ആദായ നികുതി റിട്ടേൺ സമർപ്പിക്കാനുള്ള അവസാന തിയതി നവംബർ 30 ആണ്. 2018-19 സാമ്പത്തിക വർഷത്തിലെ ആദായ നികുതി റിട്ടേൺ സമർപ്പിക്കാനുള്ള അവസാന തിയതി ജൂലൈ 31 ആണ്. മുമ്പ് 30 ജൂൺ, 31 ഓക്ടോബർ എന്നിങ്ങനെയായിരുന്നു ആദായ നികുതി റിട്ടേൺ ഫയൽ ചെയ്യാനുള്ള അവസാന തിയതി.

Story Highlights income tax returns to check by 4 more agencies

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top