കണ്ണൂരിൽ കൊവിഡ് സ്ഥിരീകരിച്ച പ്രതി തടവു ചാടി

kannur covid confirmed man escapes prison

കണ്ണൂരിൽ കൊവിഡ് സ്ഥിരീകരിച്ച പ്രതി തടവു ചാടി. അഞ്ചരക്കണ്ടി മെഡിക്കൽ കോളജ് ആശുപത്രിയിൽ നിന്നാണ് രക്ഷപ്പെട്ടത്. ആറളം സ്വദേശിയായ ഇയാൾ മോഷണ കേസിലെ പ്രതിയാണ്. ഇന്ന് രാവിലെ പത്ത് മണിയോടെയാണ് പ്രതിയെ കാണാതാകുന്നത്.

അഞ്ചരക്കണ്ടിയിൽ നിന്ന് മട്ടന്നൂർ വരെ പ്രതി ബസിൽ പോയതായി കണ്ടെത്തിയിട്ടുണ്ട്. മട്ടന്നൂരിൽ നിന്ന് ഓട്ടോറിക്ഷയിൽ പോയതായും വിവരമുണ്ട്. സി.സി.ടി.വി ദൃശ്യങ്ങൾ പൊലീസ് പരിശോധിക്കുകയാണ്.

റമാൻഡ് പ്രതിക്ക് കൊവിഡ് സ്ഥിരീകരിച്ചതിനെ തുടർന്ന് ആറളം പൊലീസ് സ്റ്റേഷനിലെ ഏഴ് പൊലീസുകാർ നിരീക്ഷണത്തിൽ പ്രവേശിച്ചിട്ടുണ്ട്. ഒരു മൊബൈൽ ഫോൺ മോഷണം പോയ കേസുമായി ബന്ധപ്പെട്ട് റമാൻഡിൽ കഴിയുകയായിരുന്ന പ്രതിയെ ഈ മാസം 21നാണ് ആറളം പൊലീസ് കസ്റ്റഡിയിൽ വാങ്ങുന്നത്. തുടർന്ന് കോടതിയിൽ ഹാജരാക്കുകയും തെളിവെടുപ്പിന് ശേഷം കണ്ണൂർ ജില്ലാ ആശുപത്രിയിൽ പരിശോധനയ്ക്കായി എത്തിക്കുകയും ചെയ്തു.

കസ്റ്റഡിയിൽ വാങ്ങുമ്പോൾ പ്രതിക്ക് കൊവിഡ് നെഗറ്റീവായിരുന്നെങ്കിലും പിന്നീട് കൊവിഡ് പോസിറ്റീവാവുകയായിരുന്നു.

Story Highlights – kannur covid confirmed man escapes prison

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top