തൃക്കാക്കരയിൽ മരിച്ച വ്യക്തിക്കും കൊവിഡ്; സംസ്ഥാനത്ത് ഇന്ന് മാത്രം റിപ്പോർട്ട് ചെയ്തത് മൂന്ന് കൊവിഡ് മരണങ്ങൾ

ആലുവ കൊവിഡ് ക്ലോസ്ഡ് ക്ലസ്റ്ററിൽ ഒരു കോവിഡ് മരണം കൂടി റിപ്പോർട്ട് ചെയ്തു. ഇന്ന് രാവിലെ മരിച്ച തൃക്കാക്കര കരുണാലയം അന്തേവാസിയായ ആനി ആന്റണിക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. കൊവിഡ് തീവ്രവ്യാപന ആശങ്കയുടെ പശ്ചാത്തലത്തിൽ ആലുവ നഗരസഭയിലും സമീപത്തെ ഏഴ് പഞ്ചായത്തുകളിലും ഏർപ്പെടുത്തിയ കർഫ്യൂ തുടരുകയാണ്.
ആലുവ ക്ലസ്റ്ററിലാണ് ഏറ്റവുമധികം രോഗബാധ. ആലുവ ക്ലസ്റ്ററിൽ 45 പേർക്കാണ് ഇന്നലെ മാത്രം രോഗം സ്ഥിരീകരിച്ചത്. ആലുവ കൊവിഡ് ക്ലോസ്ഡ് ക്ലസ്റ്ററായ തൃക്കാക്കര നഗരസഭയിൽ മാത്രം 55 പേർക്കാണ് ഇതുവരെ രോഗം സ്ഥിരീകരിച്ചത്. ഇതിൽ 34 പേർ കരുണാലയത്തിലെ അന്തേവാസികളാണ്. ഇവർ കൊവിഡ് ബാധിച്ച് മരിച്ച സിസ്റ്റർ ക്ലയറിന്റെ സമ്പർക്ക പട്ടികയിലുള്ളവരാണ്. അനാഥരായ പ്രായമായ നിരവധി അന്തേവാസികളാണ് കരുണാലയത്തിലുള്ളത്. നിലവിൽ കൊവിഡ് പ്രാഥമിക ചികിത്സ കേന്ദ്രമാണ് ഇവിടം.
ആലുവയിലും സമീപ പ്രദേശങ്ങളിലും ആശങ്ക വർധിക്കുമ്പോൾ ചെല്ലാനത്ത് ഒരു കേസുപോലും റിപ്പോർട്ട് ചെയ്തില്ലെന്നത് ആശ്വാസമായി. ഇനിയും പരിശോധന ഫലങ്ങൾ പുറത്ത് വരാനുണ്ട്. അതേസമയം എറണാകുളം ജില്ലയിൽ 6 പുതിയ കണ്ടെയ്ൻമെന്റ് സോണുകൾ കൂടി പ്രഖ്യാപിച്ചു.
Read Also : കോഴിക്കോട് വീണ്ടും കൊവിഡ് മരണം; മരിച്ച വ്യക്തിയുമായി സമ്പർക്കം പുലർത്തിയ കെ മുരളീധരൻ എംപി നിരീക്ഷണത്തിൽ
കൊവിഡ് തീവ്ര വ്യാപന ആശങ്ക നിലനിൽക്കുന്നതിനാൽ എറണാകുളം മാർക്കറ്റുകളിൽ ഐജി വിജയ് സാക്കറെയുടെ നേതൃത്വത്തിൽ പരിശോധന ശക്തമാക്കി. എറണാകുളം സെൻട്രൽ പൊലീസ് സ്റ്റേഷനിലെ ഒരു പൊലീസുകാരന് കൊവിഡ് സ്ഥിരീകരിച്ചിരുന്നു. പ്രാഥമിക സമ്പർക്കപ്പട്ടികയിലുളള 15 പൊലീസുകാർ നിരീക്ഷണത്തിലാണ്. മറ്റ് സമ്പർക്കപ്പട്ടിക തയ്യാറാക്കി വരുന്നതായി ആരോഗ്യ വിഭാഗം അറിയിച്ചു.
Story Highlights – kerala reports three covid deaths today
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here