കെ മുരളീധരൻ എംപി നിരീക്ഷണത്തിൽ

കോഴിക്കോട് ചെക്യാടിയില്‍ ഡോക്ടറുടെ വിവാഹ ചടങ്ങില്‍ പങ്കെടുത്ത 23 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ച സാഹചര്യത്തില്‍ കെ മുരളീധരന്‍ എംപിയോട് നിരീക്ഷണത്തില്‍ പോകാന്‍ നിര്‍ദേശം നല്‍കി ജില്ലാ കളക്ടര്‍. കോണ്‍ഗ്രസ് നേതാവിന്റെ മകന്റെ വിവാഹ ചടങ്ങില്‍ പങ്കെടുത്തവര്‍ക്കാണ് രോഗബാധ. ചടങ്ങില്‍ പങ്കെടുത്ത കെ മുരളീധരന്‍ എംപിയോട് കൊവിഡ് പരിശോധന നടത്താനും കോഴിക്കോട് ജില്ലാ കളക്ടര്‍ നിര്‍ദേശം നല്‍കി.

കോണ്‍ഗ്രസ് ചെക്യാട് മണ്ഡലം ജനറല്‍ സെക്രട്ടറിയുടെ മകനും, കോഴിക്കോട് ബീച്ച് ആശുപത്രിയിലെ ഡോക്ടറുമായിരുന്ന നവവരന് രോഗം സ്ഥിരീകരിച്ചതിനു പിന്നാലെയാണ് വിവാഹ ചടങ്ങില്‍ പങ്കെടുത്തവരുടെ സ്രവ പരിശോധന നടത്താന്‍ ജില്ലാ ആരോഗ്യ വിഭാഗം തീരുമാനിച്ചത്. ഈ വീട്ടീലെ ഏഴ് പേര്‍ക്കും രോഗമുണ്ട്.

വിവാഹ ചടങ്ങിനിടെയാണ് ഡോക്ടര്‍ക്ക് രോഗബാധ ഉണ്ടായതെന്നാണ് സൂചന. വിവാഹത്തില്‍ പങ്കെടുത്തവരെല്ലാം നിരീക്ഷണത്തില്‍ കഴിയുകയായിരുന്നു. കൊവിഡ് മാനദണ്ഡം ലംഘിച്ച് വിവാഹം നടത്തിയതിനെതിരെ പൊലീസ് നേരത്തെ കേസെടുത്തിരുന്നു.

ചടങ്ങില്‍ പങ്കെടുത്ത കെ മരളീധരന്‍ എംപി യുടെയും ഡ്രൈവറുടേയും സ്രവം പരിശോധനക്ക് അയക്കും. മുരളീധരനോട് നിരീക്ഷണത്തില്‍ പ്രവേശിക്കാനും നിര്‍ദേശം നല്‍കി. ഡോക്ടര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചതിനു ശേഷവും എംപി പൊതുപരിപാടികളില്‍ പങ്കെടുക്കുകയും, പത്ര സമ്മേളനം വിളിച്ച് ചേര്‍ക്കുകയും ചെയ്തിരുന്നു

Story Highlights -covid death kerala,

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top