കാണികളുടെ ഹൃദയം കീഴടക്കി ‘മോയാർ രാജാവ്’; ബന്ദിപുരിൽ നിന്നൊരു കാഴ്ച

കർണാടകയിലെ ബന്ദിപ്പുർ കടുവാ സങ്കേതത്തിലെ കടുവയുടെ ദൃശ്യങ്ങൾ സമൂഹ മാധ്യമങ്ങളിൽ വെെറല്‍. സാധാരണയിൽ കവിഞ്ഞ വലിപ്പവും അതിനൊത്ത ഗാംഭീര്യവുമുള്ള കടുവയുടെ ദൃശ്യങ്ങൾ വളരെ കുറച്ച് സമയം കൊണ്ടുതന്നെ കാണികളുടെ മനസ് കീഴടക്കും.

Read Also : കടുവയും പെരുമ്പാമ്പും മുഖാമുഖം; ഒടുവിൽ സംഭവിച്ചത്: വീഡിയോ

കടുവയുടെ രാജകീയ പ്രൗഡിയിൽ ഉള്ള നടത്തമാണ് ആദ്യം ശ്രദ്ധിക്കുക. ശൗര്യ പ്രകൃതിയും കടുവയ്ക്കുണ്ട്. ആരെയും കൂസാതെ കുന്നിൻ മുകളിൽ നിന്ന് നോക്കുന്ന കടുവയെ കണ്ടാൽ ആരും ഒന്ന് കിടുങ്ങും.

ഈ കടുവയെ സങ്കേതത്തിലെ അധികൃതർ വിളിക്കുന്നത് മോയാർ രാജാവ് എന്നാണ് . ഭവാനിപ്പുഴയുടെ കൈവഴിയായ മോയാർ നദിയുടെ രാജാവായി ആണ് കടുവയെ വാഴ്ത്തുന്നത്. നദി ഒഴുകുന്നത് കടുവാ സങ്കേതത്തിന്റെ അതിർത്തിയിലൂടെയാണ്. ഏകദേശം 534 കടുവകൾ ബന്ദിപ്പുർ കടുവ സങ്കേതത്തിലും ഇതിനോടു ചേർന്നുകിടക്കുന്ന നാഗർഹോള, മുതുമല, സത്യമംഗലം, വയനാട് വന്യജീവി സങ്കേതങ്ങളിലുമായി ഉണ്ടെന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്.

Story Highlights moyar king tiger

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top