കടുവയും പെരുമ്പാമ്പും മുഖാമുഖം; ഒടുവിൽ സംഭവിച്ചത്: വീഡിയോ

Tiger encounters python forest

നടന്നു പോകുന്ന വഴിയിൽ ഒരു പെരുമ്പാമ്പിനെ കണ്ടാൽ എന്തു ചെയ്യും? ഓടും എന്ന് നമ്മൾ മനുഷ്യർക്ക് ഉത്തരം നൽകാം. എന്നാൽ, ഇങ്ങനെ ഒരു അവസ്ഥയിൽ കടുവ എന്ത് ചെയ്യും? അതിനുള്ള മറുപടിയാണ് ട്വിറ്ററിൽ പ്രചരിക്കുന്ന ഈ വീഡിയോ. ഐഎഫ്എസ് ഓഫീസർ സുശാന്ത നന്ദയാണ് 44 സെക്കൻഡുകൾ ദൈർഘ്യമുള്ള ഈ വീഡിയോ പങ്കുവച്ചത്.

Read Also : അർണാബ് സംസാരിക്കാൻ സമയം അനുവദിച്ചില്ല; തത്സമയ ചർച്ചക്കിടെ ഭക്ഷണം കഴിച്ച് നടി കസ്തൂരി ശങ്കർ: വീഡിയോ

കാട്ടിലൂടെ നടന്നു പോകുന്ന കടുവയാണ് ഫ്രെയിമിൽ. നടന്നു പോകുന്നതിനിടെയാണ് വഴിയിൽ കുറുകെ ഒരു പെരുമ്പാമ്പ് കിടക്കുന്നതായി കടുവയുടെ ശ്രദ്ധയിൽ പെടുന്നത്. അല്പ സമയം ഇടംവലം നടന്ന് കടന്നു പോകാനുള്ള വഴി തേടിയ കടുവ തന്നെ സമീപിക്കുമ്പോഴൊക്കെ പെരുമ്പാമ്പ് ഒരു ആക്രമണത്തിനു കോപ്പു കൂട്ടിക്കൊണ്ടിരുന്നു. രണ്ട് മൂന്ന് തവണ ഇത് തുടർന്നു. സംഭവം അപകടകരമാണെന്ന് മനസ്സിലായ കടുവ ഒടുവിൽ കുറച്ച് മാറിനടന്ന് അപകടം ഒഴിവാക്കുന്നതും വീഡിയോയിൽ കാണാം.

വീഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലായി പ്രചരിക്കുകയാണ്. വേണ്ടാത്ത പണിക്ക് നിക്കാതിരുന്ന കടുവ ബുദ്ധിമാൻ ആണെന്നാണ് നെറ്റിസൻസ് അഭിപ്രായപ്പെടുന്നത്.

Story Highlights Tiger encounters python in forest

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top