അർണാബ് സംസാരിക്കാൻ സമയം അനുവദിച്ചില്ല; തത്സമയ ചർച്ചക്കിടെ ഭക്ഷണം കഴിച്ച് നടി കസ്തൂരി ശങ്കർ: വീഡിയോ

Kasthuri Shankar Arnab Goswami

റിപ്പബ്ലിക്ക് ടിവിയുടെ തത്സമയ ചർച്ചക്കിടെ ഭക്ഷണം കഴിച്ച് ദക്ഷിണേന്ത്യൻ നടി കസ്തൂരി ശങ്കർ. ഞായറാഴ്ച നടന്ന ചർച്ചക്കിടെ ഭക്ഷണം കഴിച്ചു കൊണ്ടിരിക്കുന്ന കസ്തൂരിയുടെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വൈറലാണ്. അതേ സമയം, ചർച്ചയിൽ സംസാരിക്കാൻ അർണാബ് തനിക്ക് സമയം അനുവദിച്ചില്ലെന്നും അതുകൊണ്ടാണ് ഭക്ഷണം കഴിച്ചതെന്നും കസ്തൂരി പറഞ്ഞു.

Read Also : ആക്രമിക്കപ്പെട്ടത് 12.15ന്; വീഡിയോ ചിത്രീകരിച്ചത് 8.17ന്; അർണാബ് ഗോസ്വാമി നുണ പറയുന്നു എന്ന് കോൺഗ്രസ്

“ആവേശത്തോടെ സംസാരിക്കുന്ന അർണാബിനെ കണ്ടുകൊണ്ട് 60 മിനിട്ടുകൾ ഞാൻ ചെലവഴിച്ചു. എന്തായാലും അദ്ദേഹം എനിക്ക് സംസാരിക്കാൻ സമയം അനുവദിക്കുമായിരുന്നില്ല. അതുകൊണ്ട് ഞാൻ പോയി ഭക്ഷണം എടുത്തുകൊണ്ട് വന്നു. പക്ഷേ, സ്കൈപ്പ് സൈൻ ഓഫ് ചെയ്യാൻ മറന്നു പോയി. സംഭവിച്ചതിന് എല്ലാവരോടും ക്ഷമ ചോദിക്കുന്നു. ആരെയും വേദനിപ്പിക്കാനോ അപമാനിക്കാനോ ഉദ്ദേശിച്ചിട്ടില്ല”- താരം തൻ്റെ ട്വിറ്റർ ഹാൻഡിലിൽ കുറിച്ചു.

ഹിന്ദി സിനിമയിലെ സ്വജന പക്ഷപാതം എന്ന വിഷയത്തെ പറ്റിയായിരുന്നു റിപ്പബ്ലിക് ടിവിയിലെ ചർച്ച.

Read Also : അർണാബ് ​ഗോസ്വാമിക്കും ഭാര്യയ്ക്കും നേരേ ആക്രമണം; പിന്നിൽ സോണിയ ​ഗാന്ധിയെന്ന് അർണാബ്

മലയാളം അടക്കം നാല് ദക്ഷിണേന്ത്യൻ ഭാഷകളിലാണ് കസ്തൂരി അഭിനയിച്ചിട്ടുള്ളത്. 1991ൽ അതാ ഉൻ കോയിലിലേ എന്ന തമിഴ് സിനിമയിലൂടെ അഭിനയ ജീവിതം ആരംഭിച്ച താരം 1992ൽ മിസ് മദ്രാസ് ആയി തിരഞ്ഞെടുക്കപ്പെട്ടിരുന്നു. 90കളിൽ നിറഞ്ഞു നിന്നിരുന്ന താരം ഇപ്പോൾ ചെറിയ റോളുകളിലാണ് അഭിനയിക്കുന്നത്. ടെലിവിഷൻ പരമ്പരകളിലും താരം അഭിനയിക്കുന്നുണ്ട്. പലപ്പോഴും തൻ്റെ രാഷ്ട്രീയ നിലപാടുകളിലൂടെ താരം വിവാദങ്ങളിലും പെട്ടിട്ടുണ്ട്.

Story Highlights Actor Kasthuri Shankar eating during Arnab Goswami’s show

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top