അർണാബ് ​ഗോസ്വാമിക്കും ഭാര്യയ്ക്കും നേരേ ആക്രമണം; പിന്നിൽ സോണിയ ​ഗാന്ധിയെന്ന് അർണാബ്

റിപ്പബ്ലിക് ടി വി എഡിറ്റർ ഇൻ ചീഫ് അർണാബ് ​ഗോസ്വാമിക്കും ഭാര്യയ്ക്കും നേരെ ആക്രമണം. സ്റ്റുഡിയോയിൽ നിന്ന് വീട്ടിലേയ്ക്ക് വരുമ്പോഴാണ് ആക്രമണമുണ്ടായത്. അർണാബിന്റെ വീട്ടിൽ നിന്ന് 500 മീറ്റർ അകലെ വച്ചാണ് സംഭവം. ഇവർ സഞ്ചരിച്ച കാറിൽ അക്രമികൾ കരി ഓയിൽ ഒഴിച്ചു. ആക്രമണത്തിന് പിന്നിൽ യൂത്ത് കോൺ​ഗ്രസാണെന്ന് അർണാബ് ആരോപിച്ചു.

അർധരാത്രി 12.15 ഓടെയാണ് ആക്രമണം നടന്നതെന്ന് സംഭവത്തിന് പിന്നാലെ പുറത്തുവിട്ട വീഡിയോയിൽ അർണാബ് പറഞ്ഞു. ബൈക്കിലെത്തിയ രണ്ട് പേരാണ് ആക്രമണം നടത്തിയത് ഇവർ തങ്ങളുടെ കാറിന് നേരെ ആക്രമണം അഴിച്ചുവിട്ടു. കാറിന്റെ ചില്ല് തകർക്കാൻ ശ്രമിച്ചുവെന്നും അർണാബ് ആരോപിച്ചു. സംഭവത്തിന് പിന്നിൽ സോണിയ ​ഗാന്ധിയാണെന്നും അർണാബ് പറഞ്ഞു. നിലവിൽ സോണിയ ​ഗാന്ധിയാണ് രാജ്യത്തെ ഏറ്റവും വലിയ ഭീരു. തനിക്ക് എന്തെങ്കിലും സംഭവിച്ചാൽ അതിന്റെ പൂർണ ഉത്തരവാദിത്വം സോണിയ ​ഗാന്ധിക്കായിരിക്കുമെന്നും അർണാബ് പറഞ്ഞു. അർണാബിന്റെ പരാതിയിൽ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.


പാൽഘറിൽ സന്യാസി കൊല്ലപ്പെട്ട സംഭവത്തിൽ സോണിയ ​ഗാന്ധിയ്ക്കെതിരെ അർണാബ് വിമർശനം ഉന്നയിച്ചിരുന്നു. വിദ്വേഷ പ്രസ്താവനകളും ഉന്നയിച്ചു. ഇത് കോൺ​ഗ്രസിനെയും സോണിയ ​ഗാന്ധിയേയും അപകീർത്തിപ്പെടുത്താനുള്ള ശ്രമമാണെന്ന് കോൺ​ഗ്രസ് ആരോപിച്ചു. ചാനൽ ചർച്ചയ്ക്കിടെ സാമുദായിക സ്പർധ വളർത്തുന്ന പരാമർശങ്ങൾ നടത്തിയെന്ന കോൺ​ഗ്രസ് പ്രവർത്തകരുടെ പരാതിയിൽ അർണാബ് ​ഗോസ്വാമിക്കെതിരെ എഫ്ഐആർ‌ രജിസ്റ്റർ ചെയ്തിരുന്നു.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top