കോൺഗ്രസ് സർക്കാരിന് രാജസ്ഥാൻ നിയമസഭയിൽ ഭൂരിപക്ഷമുണ്ടെന്ന് മുഖ്യമന്ത്രി അശോക് ഗഹ്‌ലോട്ട്

രാജസ്ഥാൻ നിയമസഭയിൽ കോൺഗ്രസ് സർക്കാരിന് ഭൂരിപക്ഷമുണ്ടെന്ന് മുഖ്യമന്ത്രി അശോക് ഗഹ്‌ലോട്ട്. കോൺഗ്രസ് എംഎൽഎമാർ ഒറ്റക്കെട്ടാണ്. നിയമസഭയിൽ ഭൂരിപക്ഷം തെളിയിക്കാൻ സർക്കാറിന് കഴിയുമെന്നും അദ്ദേഹം വ്യക്തമാക്കി.
അതേസമയം, സച്ചിൻ പൈലറ്റിനൊപ്പമുള്ള വിമത എംഎൽഎമാരിൽ ചിലരെങ്കിലും സമ്മേളത്തിൽ പങ്കെടുക്കുമെന്നാണ് ഗഹ്‌ലോട്ട് പക്ഷം പ്രതീക്ഷിക്കുന്നത്. വിമത എംഎൽഎമാരെ കൂടാതെ തന്നെ സർക്കാരിന് ഭൂരിപക്ഷമുള്ളതിനാൽ ഇതിന്റെ അടിസ്ഥാനത്തിലാണ് സഭയിലേക്ക് പോകുന്നതെന്നും ഭൂരിപക്ഷം തെളിയിക്കുമെന്നും ഗഹ്‌ലോട്ട് പഞ്ഞു.
എംഎൽമാരുടെ എണ്ണത്തിൽ പാർട്ടിക്ക് ഇപ്പോഴും ആത്മവിശ്വാസം നഷ്ടപെട്ടില്ല. ഭൂരിപക്ഷം തെളിയിക്കാൻ ഉചിതമായ സമയത്ത് നിയമസഭാ സമ്മേളനം വിളിക്കുമെന്ന് കോൺഗ്രസ് വക്താവ് അജയ് മാക്കനും കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. മാത്രമല്ല, ഭൂരിപക്ഷം തെളിയിക്കാൻ ആവശ്യമായതിനെക്കാൾ കൂടുതൽ എംഎൽമാരുടെ പിന്തുണ സർക്കാരിനുണ്ടെന്ന് രാജസ്ഥാൻ പിസിസി പ്രസിഡന്റ് ഗോവിന്ദ് സിങ് ദോത്സാരെയും അഭിപ്രായപ്പെട്ടു.
കോൺഗ്രസ് വിമത എംഎൽഎമാർക്ക് സ്പീക്കർ അയച്ച അയോഗ്യത നോട്ടീസിനെതിരായ ഹർജിയിൽ രാജസ്ഥാൻ ഹൈക്കോടതി വെള്ളിയാഴ്ചയാണ് വിധി പറയുക.
Story Highlights – rajasthan chief minister, congress majority, assembly
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here