എസ്എൻ കോളജ് ജുബിലീ അഴിമതി കേസ്: കുറ്റപത്രം സമർപ്പിക്കാനുള്ള അവസാന തിയതി ഇന്ന്

sn college scam charge sheet submits today

എസ്എൻ കോളജ് ജുബിലീ അഴിമതി കേസിൽ കുറ്റപത്രം സമർപ്പിക്കാനുള്ള അവസാന തിയതി ഇന്ന്. കുറ്റപത്രം തയാറായതായി ക്രൈംബ്രാഞ്ച് അറിയിച്ചു. കൊല്ലം സിജെഎം കോടതി ലോക്ക്ഡൗൺ പരിധിയിലായതിൽനാൽ കോടതി നിർദേശ പ്രകാരം മാത്രമേ കുറ്റപത്രം സമർപ്പിക്കൂ എന്നും ക്രൈംബ്രാഞ്ച് അറിയിച്ചു.

Read Also : എസ്എൻ കോളജ് സുവർണ ജൂബിലി ഫണ്ട് തട്ടിപ്പ് കേസ്; വെള്ളാപ്പള്ളി നടേശന്റെ ചോദ്യം ചെയ്യൽ പൂർത്തിയായി

കേസിൽ വെള്ളാപ്പള്ളിക്കെതിരെ പണം അപഹരിക്കൽ, വിശ്വാസവഞ്ചന എന്നീ വകുപ്പുകൾ ചുമത്തിയുട്ടുണ്ട്. എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശനെതിരെ 55 ലക്ഷം രൂപയുടെ തട്ടിപ്പ് കേസാണ് ഉള്ളത്. 16 വർഷത്തിന് ശേഷമാണ് കുറ്റപത്രം നൽകുന്നത്.

1997-98 കാലഘട്ടത്തിൽ എസ്എൻ കോളജ് ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി പിരിച്ചെടുത്ത ഒരു കോടിയിൽ അധികം രൂപയിൽ നിന്ന് 55 ലക്ഷം രൂപ സ്വന്തം അക്കൗണ്ടിലേക്ക് വക മാറ്റിയെന്നതാണ് കേസ്. എന്നാൽ കൂടുതൽ പലിശ ലഭിക്കുന്നതിനാണ് പണം മറ്റൊരു അക്കൗണ്ടിലേക്ക് മാറ്റിയതെന്നായിരുന്നു വെള്ളാപ്പള്ളിയുടെ വാദം. 2004 ൽ എസ് എൻ ട്രസ്റ്റ് അംഗമായിരുന്ന പി സുരേന്ദ്ര ബാബുവിന്റെ പരാതിയുടെ അടിസ്ഥാനത്തിലാണ് അന്വേഷണം ആരംഭിച്ചത്.

Story Highlights sn college scam charge sheet submits today

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top