എസ്എൻ കോളജ് സുവർണ ജൂബിലി ഫണ്ട് തട്ടിപ്പ് കേസ്; വെള്ളാപ്പള്ളി നടേശന്റെ ചോദ്യം ചെയ്യൽ പൂർത്തിയായി

കൊല്ലം എസ്എൻ കോളജ് സുവർണ ജൂബിലി ഫണ്ട് തട്ടിപ്പ് കേസിൽ എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്റെ ചോദ്യം ചെയ്യൽ പൂർത്തിയായി. വകമാറ്റിയ തുക തിരച്ചടച്ചതായാണ് വെള്ളാപ്പള്ളി നടേശൻ പറയുന്നത്. കുറ്റപത്രം ബുധനഴ്ച കൊല്ലം സിജെഎം കോടതിയിൽ സമർപ്പിക്കും.
എസ്എൻ കോളജ് സുവർണ ജുബിലി തട്ടിപ്പുമായി ബന്ധപ്പെട്ട് രണ്ടരമണിക്കൂറാണ് വെള്ളാപ്പള്ളി നടേശനെ ക്രൈംബ്രാഞ്ച് സംഘം ചോദ്യം ചെയ്തത്. കേസിൽ കുറ്റപത്രം സമർപ്പിക്കണം എന്ന ഹൈക്കോടതി നിർദേശത്തിനു ശേഷം രണ്ടാം തവണയായിരുന്നു ചോദ്യം ചെയ്യൽ. അന്വേഷണം ഏകപക്ഷീയമാണെന്നും തന്റെ ഭാഗം കേൾക്കാൻ ക്രൈംബ്രാഞ്ച് തയാറായില്ലെന്നും ചൂണ്ടിക്കാണിച്ച് വെള്ളാപ്പള്ളി നടേശൻ ഹർജി സമർപ്പിച്ചിരുന്നു.
എസ്എൻ കോളജ് സുവർണ ജൂബിലി തട്ടിപ്പ് കേസിൽ ആഘോഷവുമായി ബന്ധപ്പെട്ട് 55 ലക്ഷം രൂപയുടെ തട്ടിപ്പാണ് വെള്ളാപ്പള്ളി നടേശന്റെ പേരിൽ ഉള്ളത്. താൻ നിരപരാധിയാണെന്ന മൊഴിയിൽ വെള്ളാപ്പള്ളി ഉറച്ചു നിന്നു.
അതേസമയം, വെള്ളാപ്പള്ളിക്കെതിരെ വിശ്വാസവഞ്ചന, പണാപഹരണം, തെളിവ് നശിപ്പിക്കൽ തുടങ്ങിയ വകുപ്പുകൾ ചേർത്ത് കുറ്റപത്രം സമർപ്പിക്കും. 2004- ൽ എസ് എൻ ട്രസ്റ്റ് അംഗമായിരുന്ന പി സുരേന്ദ്ര ബാബുവിന്റെ പരാതിയുടെ അടിസ്ഥാനത്തിലാണ് അന്വേഷണം ആരംഭിച്ചത്.
Story Highlights – SN College Golden Jubilee Fund Fraud Case, interrogation , Vellapally Natesan
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here